മഴക്കെടുതി: സംസ്ഥാനത്ത് പരക്കെ നാശനഷ്‌ടം; ഇന്ന് മാത്രം ഏഴ് മരണം; ഇതുവരെ 27 മരണം; ഇന്ന് മാത്രം മൂന്ന് പേരെ കാണാതായി; 200ലേറെ വീടുകള്‍ തകർന്നു; കെഎസ്‌ഇബിക്ക് 121 കോടി രൂപ നഷ്ടം; 2000ലേറെ പേർ ക്യാമ്പുകളിലേക്ക് മാറി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയില്‍ ഏഴ് മരണം കൂടി.

video
play-sharp-fill

ഇതോടെ ഇത്തവണത്തെ മഴക്കെടുതിയില്‍ ഒരാഴ്‌ചക്കിടെ ആകെ മരണം 27 ആയി.
ഇന്ന് മാത്രം മൂന്നുപേരെ കാണാതായി.

എട്ടു ജില്ലകളില്‍ റെഡ് അലേർട്ടാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ 2000ലേറെ പേർ ക്യാമ്പുകളിലേക്ക് മാറി. 200ലേറെ വീടുകള്‍ തകർന്നു. റോഡ്, റെയില്‍ ഗതാഗതം അലങ്കോലമായി. നിരവധി ട്രെയിനുകള്‍ വൈകിയോടുകയാണ്. ദേശീയപാതയില്‍ പലയിടത്തും മണ്ണിടിച്ചിലും മഴവെള്ള പാച്ചിലുമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം കൊല്ലാടിനു സമീപം മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു. പാറയ്ക്കല്‍ക്കടവ് സ്വദേശികളായ ജോബി , പോളച്ചിറയില്‍ അരുണ്‍ സാം എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്ത് ശക്തമായ തിരമാലയില്‍ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.

കനത്ത മഴയില്‍ നനയാതിരിക്കാൻ മുനമ്പത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം നിന്ന യുവതിയുടെ തലയില്‍ കാറ്റിനെ തുടർന്ന് ഇഷ്ടിക വീണു. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ യുവതി മരിച്ചു. എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോനാണ് (34)മരിച്ചത്. ബുധനാഴ്ചയായിരുന്നു അപകടമുണ്ടായത്.

ഇടുക്കി അടിമാലിയില്‍ മഴയെ തുടർന്നുണ്ടായ അപകടത്തില്‍ പാറത്തോട് പുത്തൻ പറമ്പില്‍ ബാബു (67) മരിച്ചു. കാസർകോട് കോട്ടിക്കുളം സ്വദേശി സാദിഖ് മഴയെ തുടർന്ന് നിറഞ്ഞ തോട്ടില്‍ വീണ് മരിച്ചു. തോടിൻ്റെ കരയിലൂടെ നടക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു.