Spread the love

ഇടുക്കി: കനത്ത മഴയില്‍ ഇടുക്കി ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 62 വീടുകള്‍ തകര്‍ന്നു.

video
play-sharp-fill

ഇതില്‍ 6 വീടുകള്‍ക്ക് പൂർണമായും 56 വീടുകള്‍ക്ക് ഭാഗികമായുമാണ് നാശനഷ്ടമുണ്ടായത്.
കഴിഞ്ഞ ആറ് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ജില്ലയില്‍ ആകെ 112 വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായിട്ടുള്ളത്. പൂര്‍ണമായും തകര്‍ന്നത് ഒൻപത് വീടുകളാണ്. 103 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.

കടശിക്കടവ് വാഴവീട് ഏലവനം എസ്റ്റേറ്റില്‍ മരം വീഴുന്നതിനിടെ ഓടിമാറിയ സ്ത്രീ വീണ് മരിച്ചു. ചക്കുപള്ളം വില്ലേജില്‍ എലിസബത്ത് (55) ആണ് മരിച്ചത്. ഇടുക്കി താലൂക്കില്‍ 30 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂർണമായും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊടുപുഴ താലൂക്കില്‍ 18 വീടുകള്‍ ഭാഗികമായും നാല് വീടുകള്‍ പൂർണമായും തകർന്നു. പിരുമേട് ഉടുമ്പൻചോല താലൂക്കുകളില്‍ മൂന്ന് വീടുകള്‍ ഭാഗികമായും ദേവികുളം താലൂക്കില്‍ രണ്ട് വീടുകള്‍ ഭാഗികമായും തകർന്നു.

കനത്ത മഴയെ തുടർന്ന് ജില്ലയില്‍ അഞ്ച് ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ഇടുക്കി താലൂക്കില്‍ മൂന്ന് ക്യാമ്പും ദേവികുളം താലൂക്കില്‍ രണ്ട് ക്യാമ്പുമാണ് തുറന്നത്. ഇടുക്കി താലൂക്കില്‍ മണിയാറന്‍കുടി സലീന ചാള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ക്യാമ്പില്‍ 18 കുടുംബങ്ങളിലായി 65 അംഗങ്ങളാണുള്ളത്. ഇതില്‍ 18 പുരുഷന്‍മാര്‍, 28 സ്ത്രീകള്‍ 19 കുട്ടികള്‍ ആണുള്ളത്. കഞ്ഞിക്കുഴി കീരിത്തോട് നിത്യസഹായമാതാ പാരീഷ് ഹാളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ നാല് കുടുംബങ്ങളിലെ 10 അംഗങ്ങളാണുള്ളത്. 5 പുരുഷൻമാർ, 3 സ്ത്രീകള്‍, 2 കുട്ടികളുമാണുള്ളത്.