ആദിവാസി യുവാവിനെ അർദ്ധ നഗ്നനാക്കി മർദിച്ച സംഭവം; കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമം; എഫ്ഐആറിൽ വാസ്തവവിരുദ്ധമായ കാര്യങ്ങൾ; യുവാവിനെ അറസ്റ്റ് ചെയ്യാനും നീക്കം

Spread the love

കോട്ടയം: ആദിവാസി യുവാവിനെ അർദ്ധ നഗ്നനാക്കി മർദിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആക്ഷേപം. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ റിപ്പോർട്ടിൽ മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും എഫ്ഐആറിൽ അതൊഴിവാക്കി ഏതോ ലഹരിക്കടിപ്പെട്ട് സ്വയം നിയന്ത്രിക്കാനാവാതെ പെരുമാറിയെന്നാണു പരാമർശം.

video
play-sharp-fill

കയറുകൊണ്ട് അടിച്ചപ്പോഴുണ്ടായ പാടാണു ദേഹത്തുള്ളതെന്നു മൊഴി നൽകാൻ പൊലീസ് സിജുവിനോട് ആവശ്യപ്പെട്ടെന്നു ബന്ധുക്കൾ പറയുന്നു.ചികിത്സയിൽ തുടരുന്ന സിജുവിനെ അറസ്റ്റ് ചെയ്യാൻ ശ്രമം നടക്കുന്നതിനാൽ മുൻകൂർ ജാമ്യാപേക്ഷയ്ക്കും ബന്ധുക്കൾ ശ്രമിക്കുന്നുണ്ട്. സിജുവിനെ ആദ്യം പ്രവേശിപ്പിച്ച

24നു വൈകിട്ട് 4.30ന് ഉണ്ടായ സംഭവത്തിൽ പൊലീസ് ആദ്യ കേസ് റജിസ്റ്റർ ചെയ്തത് 27നു രാത്രിയാണ്. സംഭവം നടന്നതിനു പിന്നാലെ സിജുവിനെ ഒരു വാഹനത്തിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി സ്റ്റേഷനിൽ കയറി വിവരം അറിയിച്ചിരുന്നു. എന്നാൽ പൊലീസ് കേസെടുത്തില്ല. പിന്നീടു സംഭവം വാർത്തയായതോടെ 27ന് ആണു കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

28നു വൈകിട്ട് 6നുശേഷം സിജുവിനെതിരെയും കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട എഫ്ഐആറിൽ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് എഴുതിയിരിക്കുന്നതെന്നും പരാതിയുണ്ട്. സ്ഥലത്തില്ലാതിരുന്ന വാഹനയുടമ, സ്ഥലത്തുണ്ടായിരുന്നു എന്ന നിലയിലാണു രേഖപ്പെടുത്തിയിരിക്കുന്നത്