മഴക്കെടുതി: കോട്ടയം ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; വീടുകൾക്ക് വ്യാപക നാശം

Spread the love

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇതിൽ 15 ക്യാമ്പുകളിലായി 83 കുടുംബങ്ങളിൽ നിന്നുള്ള 246 പേർ അന്തേവാസികളായിയുണ്ട്. ആകെ താമസക്കാരിൽ 95 പുരുഷന്മാരും, 99 സ്ത്രീകളും, 52 കുട്ടികളുമാണ്ണുള്ളത്.

video
play-sharp-fill

കോട്ടയം താലൂക്കിൽ 14 ക്യാമ്പുകളും, ചങ്ങനാശേരി താലൂക്കിൽ ഒരു ക്യാമ്പുമാണ് നിലവിൽ സജ്ജമാക്കിയിരിക്കുന്നത്. ചങ്ങനാശേരിയിലെ ക്യാമ്പിൽ നാലു കുടുംബങ്ങളിൽ നിന്നുള്ള 12 പേരും, കോട്ടയത്ത് 79 കുടുംബങ്ങളിൽ നിന്നുള്ള 234 പേരുമാണ് കഴിയുന്നത്.

കാലവർഷം ആരംഭിച്ചതോടെ മേയ് 24 മുതൽ ഇതുവരെ ജില്ലയിൽ 225 വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഒരു വീട് പൂർണമായും 224 വീടുകൾ ഭാഗികമായും തകർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 21 വീടുകൾക്ക് മഴയെ തുടര്‍ന്ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ 58.75 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്, മേയ് 24 മുതൽ 29 വരെ ആകെ 340.63 മില്ലിമീറ്റർ മഴ പെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group