
ന്യൂഡൽഹി: കാറിനുള്ളിൽ ബിജെപി നേതാവ് മനോഹർ ലാൽ ധാക്കട്ടും യുവതിയും
ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാഷ്‌ട്രീയ വിവാദം.ഡൽഹി – മുംബയ് അതിവേഗ പാതയിലാണ് സംഭവം.
ഹൈവേയിൽ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവം വിവാദമായതോടെ മനോഹർ ലാലിനെ ധാക്കട്ട് മഹാസഭയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി.വെളുത്ത നിറത്തിലുള്ള കാർ മനോഹർ ലാലിന്റെ പേരിൽ രജിസ്റ്റർ ചെയ്‌തതാണെന്ന് പൊലീസ് പറഞ്ഞു.
മനോഹർ ലാൽ ബിജെപി നേതാവാണെന്ന വാർത്ത പാർട്ടി നിഷേധിച്ചിട്ടുണ്ട്. പാർട്ടിയിൽ പ്രാഥമിക അംഗത്വം പോലുമില്ലെന്ന് നേതൃത്വം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മനോഹർ ലാലിന്റെ ഭാര്യ മന്ദ്‌സൗർ ജില്ലാ പഞ്ചായത്തിലെ ബിജെപി പിന്തുണയുള്ള അംഗമാണ്. മന്ദ്‌സൗർ ടൗണിലാണ് കാർ പാർക്ക് ചെയ്‌തിരുന്നത്. സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.