സഭയുടെ ഭരണഘടനയെയും സിനഡിനെയും വിമര്‍ശിച്ച്‌ വിവാദ പ്രസംഗം; ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ – കടമ്പനാട് ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അപ്രേമിനെ ചുമതലകളില്‍ നിന്നും നീക്കി

Spread the love

കോട്ടയം: സഭയുടെ ഭരണഘടനയെയും സിനഡിനെയും വിമര്‍ശിച്ച്‌ നടത്തിയ വിവാദ പ്രസംഗത്തെ തുടർന്ന് ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ – കടമ്പനാട് ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അപ്രേമിനെ ചുമതലകളില്‍ നിന്നും മാറ്റി.

video
play-sharp-fill

കോട്ടയം സഭ ആസ്ഥാനത്ത് ചേര്‍ന്ന സുന്നഹദോസിന്റെതാണ് തീരുമാനം. ഭദ്രാസന മെത്രാപ്പോലീത്ത ഏതാനും ആഴ്ച്ചകള്‍ക്ക് മുൻപ് ടത്തിയ പ്രസംഗങ്ങളില്‍ സഭയുടെ ഔദ്യോഗിക നിലപാടുകള്‍ക്ക് എതിരായ പരാമർശങ്ങള്‍ ഉണ്ടായതിനെ തുടർന്നാണ് നടപടി.

ഓര്‍ത്തഡോക്‌സ് സഭയ്ക്കുള്ളില്‍ ഉയര്‍ന്ന വ്യാപക പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് സഖറിയാസ് മാര്‍ അപ്രേം പുറത്താക്കിയത്. അടൂര്‍ കടമ്പനാട് ഭദ്രാസനത്തിന്റെ ഭരണം, വൈദിക സെമിനാരിയിലെ ചുമതലകള്‍, സഭയുമായി ബന്ധപ്പെട്ട മറ്റ് ഉത്തരവാദിത്തങ്ങള്‍ എല്ലാത്തില്‍ നിന്നും അപ്രേമിനെ മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group