കോട്ടയം: പാർക്ക് ചെയ്ത ഓട്ടോറിക്ഷയിൽ നിന്നും ടാബും, പാസ്സ്ബുക്കും മറ്റുരേഖകളുമടങ്ങുന്ന ബാഗ് മോഷ്ടിച്ച പ്രതിയെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു.കൂരോപ്പട നിഥിൻ കുര്യൻ (35 )ആണ് പിടിയിലായത്.മെയ് 5 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പള്ളിക്കത്തോട് കൂരോപ്പട റോഡ് സൈഡിൽ കൊള്ളികുളവിൽ ജൂവലറിയുടെ മുൻഭാഗത്ത് പാർക്ക് ചെയ്ത ഓട്ടോറിക്ഷയുടെ പിൻ സീറ്റിൽ ഇരുന്ന 14000 രൂപയോളം വില വരുന്ന ടാബും മറ്റു രേഖകളും അടങ്ങുന്ന ബാഗ് മോഷണം പോയത്.സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിയുന്നത്. നിരവധി കേസുകളിൽ പ്രതിയാണ് നിതിൻ കുര്യൻ. ഇയാളെ അയർകുന്നം ഭാഗത്തു കണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് ഐപിഎസ് എച്ച് ഒ ടോംസൺ കെ പി ,എസ്.ഐ മാരായ ഷാജി പിഎൻ , ജോബി ജേക്കബ്,സി പി ഓ മാരായ ജയലാൽ,രാജേഷ് എന്നിവർ അടങ്ങുന്ന അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.