പൊണ്ണത്തടി, ജീവിതശൈലി പ്രശ്നങ്ങള്‍, ജനിതക ഘടന എന്നിവയെല്ലാം ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്ന ഘടകങ്ങളാണ്.സാധാരണമായി കാണുന്ന പ്രമേഹ വിഭാഗണ് ടൈപ്പ് 2 പ്രമേഹം. ഇപ്പോൾ യുവാക്കളിലാണ് ഏറ്റവും കൂടുതൽ ടൈപ്പ് 2 ഡയബറ്റിസ് . കണ്ടുവരുന്നത്. മുമ്പ് മുതിർന്നവരില്‍ മാത്രം കാണപ്പെട്ടിരുന്ന രോഗാവസ്ഥ ഇപ്പോള്‍ യുവാക്കളേയും കൗമാരക്കാരേയും പോലും ബാധിക്കുന്നു. എന്താണ് യുവാക്കളില്‍ ഡൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്ന ഘടകങള് എന്ന് നോക്കാം
– ചെറുപ്പത്തിലെ അമിതവണ്ണം -അമിതഭാരം ശരീരത്തെ സംബന്ധിച്ച് ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാനുള്ള ശേഷി കുറയ്ക്കുന്നു. വയറില്‍ കൊഴുപ്പ് കൂടുന്നതും ആരോഗ്യത്തെ ബാധിക്കും.
– ഭക്ഷണശീലം -ഉയർന്ന അളവില്‍ മധുരം, ഉപ്പ്, അമിതമായി സംസ്കരിച്ച ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗം മെറ്റബോളിക് പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കാത്തതും മെറ്റബോളിസത്തെ ബാധിക്കും. ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ലീന്‍ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ സമീകൃതമായ ഭക്ഷണക്രമം പ്രമേഹം ഒഴിവാക്കാന്‍ സഹായിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
– വ്യായാമം -വ്യായാമമില്ലാത്തതും സ്ക്രീൻ സമയം കൂടുന്നതും മെറ്റബോളിക് പ്രവർത്തനം കുറയ്ക്കും. ദിവസവും 30 മിനിറ്റ് നടക്കല്‍ അല്ലെങ്കില്‍ നീന്തല്‍ പോലുള്ള ലളിതമായ വ്യായാമങ്ങള്‍ പോലും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കും.
-ജനിതക പ്രശ്നങ്ങള്‍ -മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ ടൈപ്പ് 2 പ്രമേഹം ഉണ്ടെങ്കില്‍ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. അനാരോഗ്യകരമായ ജീവിതശൈലികൂടെയുണ്ടെങ്കില് പ്രമേഹസാധ്യത കൂടുതലാണ്.