video
play-sharp-fill

Wednesday, May 21, 2025
HomeMainബലൂചിസ്ഥാനിൽ സ്കൂള്‍ ബസ്സില്‍ ഉഗ്രസ്ഫോടനം; നാല് കുട്ടികള്‍ കൊല്ലപ്പെട്ടു: സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല

ബലൂചിസ്ഥാനിൽ സ്കൂള്‍ ബസ്സില്‍ ഉഗ്രസ്ഫോടനം; നാല് കുട്ടികള്‍ കൊല്ലപ്പെട്ടു: സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല

Spread the love

ബലൂചിസ്ഥാൻ: പാക്കിസ്ഥാനിൽ സ്കൂള്‍ ബസ് ബോംബ് വെച്ച്‌ തകർത്തു. നാലു കുട്ടികള്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലാണ് സ്കൂള്‍ ബസ്സില്‍ ഉഗ്രസ്ഫോടനം ഉണ്ടായത്. 38 പേർക്ക് പരുക്ക് ഏറ്റിട്ടുണ്ട്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഖുസ്ദാർ ജില്ലയില്‍ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക ഡെപ്യൂട്ടി കമ്മീഷണർ യാസിർ ഇക്ബാല്‍ പറഞ്ഞു.

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. പിന്നില്‍ ബലൂച് ലിബറേഷൻ ആർമി ആണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തെ പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ശക്തമായി അപലപിക്കുകയും കുട്ടികളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഉള്‍പ്പെടെ നിരവധി വിഘടനവാദ ഗ്രൂപ്പുകള്‍ ആക്രമണങ്ങള്‍ നടത്തുന്ന ബലൂചിസ്ഥാൻ പ്രദേശത്ത് വളരെക്കാലമായി കലാപം നിലനില്‍ക്കുന്നുണ്ട്. മെയ് 19 ന് അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഖില്ല അബ്ദുള്ള നഗരത്തിലെ ഒരു മാർക്കറ്റിന് സമീപം നടന്ന കാർ ബോംബാക്രമണത്തില്‍ നാല് പേർ കൊല്ലപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു ആക്രമണം ഉണ്ടായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments