video
play-sharp-fill

Thursday, May 22, 2025
HomeMainനഗരസഭയുടെ അനാസ്ഥ; കെ.എ അയ്യപ്പൻപിള്ള മുട്ടമ്പലം റോഡ് നാലുവർഷമായി തകർന്ന നിലയിൽ; റോഡ് പുനരുദ്ധീകരിക്കണമെന്ന് നാട്ടുകാർ

നഗരസഭയുടെ അനാസ്ഥ; കെ.എ അയ്യപ്പൻപിള്ള മുട്ടമ്പലം റോഡ് നാലുവർഷമായി തകർന്ന നിലയിൽ; റോഡ് പുനരുദ്ധീകരിക്കണമെന്ന് നാട്ടുകാർ

Spread the love

കോട്ടയം: കെ.എ. അയ്യപ്പൻപിള്ള – മുട്ടമ്പലം റോഡ് 4 വർഷമായി തകർന്ന നിലയിൽ. ഇരുന്നൂറിലധികം കുടുംബങ്ങളാണ് പ്രധാനമായും ഈ പാതയെ ആശ്രയിക്കുന്നത്.

ജലജീവൻ പദ്ധതിയുടെ ഭാഗമായി ഒന്നര വർഷം മുൻപ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡിൽ കുഴിയെടുത്തിരുന്നു. പിന്നീട് കുഴി മൂടിയെങ്കിലും റോഡിന്റെ അവസ്ഥ കൂടുതൽ മോശമായി. കുഴികൾ നിറഞ്ഞ ഈ പാതയിലൂടെ ഒട്ടേറെ വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. നഗരസഭ റോഡ് അടിയന്തരമായി നവീകരിക്കണമെന്നാണ് ജനകീയ ആവശ്യം.

പിഎസ്‌സി ഓഫിസിന് എതിർവശത്ത് ആരംഭിക്കുന്ന ഈ റോഡ് അവസാനിക്കുന്നത് മുട്ടമ്പലം റെയിൽവേ മേൽപാലത്തിനു സമീപമാണ്. തുടർച്ചയായ പരാതികളുണ്ടായിട്ടും നടപടി സ്വീകരിക്കപ്പെടാത്തതിൽ നാട്ടുകാർ ആശങ്കയിലാണ്. അധികൃതർ അടിയന്തരമായി റോഡ് പുനരുദ്ധരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments