തിരുവനന്തപുരം: മദ്യ ലഹരിയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു. നെടുമങ്ങാട് തേക്കട സ്വദേശി ഓമനയാണ് മരിച്ചത്.
85 വയസായിരുന്നു. സംഭവത്തിൽ മകൻ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം. മകൻ മദ്യപിച്ചെത്തി അമ്മയുമായി വഴക്കിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് മണികണ്ഠൻ അമ്മയെ ചവിട്ടുകയായിരുന്നു. ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എല്ലുപൊട്ടി ഗുരുതരാവസ്ഥയിലായാണ് ഓമനയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.
പിന്നീട് രാത്രി 11.30ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നേരത്തേയും ഇയാൾ അമ്മയെ മർദിക്കുന്നത് സമീപവാസികൾ പൊലീസിനോട് പറഞ്ഞു.