കാസര്‍കോട്: കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സര്‍വിസ് റോഡ് കനത്ത മഴയെ തുടർന്ന് ഭാഗികമായി തകർന്നു വീണു. കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡാണ് ഇടിഞ്ഞുവീണത്.
ഇന്നലെ മുതൽ ഈ പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ദേശീയപാതയില്‍ നിർമ്മാണപ്രവൃത്തികൾ നടക്കുന്നതിനാല്‍ സര്‍വിസ് റോഡു വഴിയായിരുന്നു വാഹനങ്ങള്‍ കടന്നുപോയിരുന്നത്. എന്നാൽ പാത ഇടിഞ്ഞതോടെ വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്.
ഇതോടൊപ്പം, മലപ്പുറം ജില്ലയിലെ തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളല്‍ രൂപപ്പെട്ടതായി കണ്ടെത്തി. ദേശീയ പാതയില്‍ മണ്ണിട്ട് ഉയര്‍ത്തിയ ഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയത്. സുരക്ഷയ്ക്കായി ഈ ഭാഗത്ത് ഗതാഗതം താത്കാലികമായി നിരോധിച്ചു. ഇന്നലെ തകരാര്‍ സംഭവിച്ച കൂരിയാടിന് സമീപത്താണ് തലപ്പാറ സ്ഥിതി ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group