video
play-sharp-fill

Monday, May 19, 2025
HomeMainവിവിധ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പുതിയ തരംഗം: ജാഗ്രത...

വിവിധ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പുതിയ തരംഗം: ജാഗ്രത നിർദേശം

Spread the love

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം വിവിധ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് പ്രധാനമായി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്.

ഹോങ്കോങ്, സിംഗപ്പൂര്‍, ചൈന, തായ്‌ലന്‍ഡ് എന്നി രാജ്യങ്ങളിലാണ് കോവിഡ് വ്യാപിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സിംഗപ്പൂരില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ കേസുകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. മെയ് 3 വരെ 14,200 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യയിലുടനീളം പടരുന്ന വൈറസിന്റെ പുതിയ തരംഗമായാണ് ഇതിനെ വിലയിരുത്തുന്നത്. ചൈനയില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് കോവിഡ് കേസുകള്‍ ഗണ്യമായി ഉയര്‍ന്നിരുന്നു. നിലവില്‍ ഇതിനോട് അടുക്കുകയാണ് കോവിഡ് കേസുകള്‍. തായ്‌ലന്‍ഡില്‍ ഏപ്രില്‍ മുതലാണ് കോവിഡ് കേസുകള്‍ ഉയര്‍ന്നു തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഹോങ്കോങ്ങില്‍ കോവിഡിന്റെ പുതിയ തരംഗം അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പരിശോധനയില്‍ മാര്‍ച്ചില്‍ 1.7 ശതമാനത്തില്‍ നിന്ന് 11.4 ശതമാനമായാണ് കോവിഡ് കേസുകള്‍ ഉയര്‍ന്നത്. ഹോങ്കോങ്ങില്‍ 81 ഗുരുതരമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഫലമായി 30 പേര്‍ മരിച്ചു. അവരില്‍ ഭൂരിഭാഗവും മറ്റു ആരോഗ്യപ്രശ്‌നങ്ങളുള്ള പ്രായമായ വ്യക്തികളായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മെയ് തുടക്കത്തില്‍ സിംഗപ്പൂരില്‍ കോവിഡ് കേസുകളില്‍ 28 ശതമാനം വര്‍ധന ഉണ്ടായി. ആഴ്ചതോറുമുള്ള അണുബാധകള്‍ 14,200 ആയി വര്‍ധിച്ചു. ദിവസേനയുള്ള ആശുപത്രിവാസം ഏകദേശം 30 ശതമാനം വര്‍ധിച്ചിട്ടുണ്ട്. നിലവില്‍, ‘JN.1’ വേരിയന്റിന്റെ പിന്‍ഗാമികളായ ‘LF.7’ ഉം ‘NB.1.8’ ഉം ആണ് സിംഗപ്പൂരില്‍ പടരുന്ന പ്രധാന കോവിഡ് വൈറസിന്റെ വകഭേദങ്ങള്‍.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments