കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തില്‍ ഇന്നലെ വൈകിട്ട് ഉണ്ടായ തീപിടിത്തത്തിന് കാരണമെന്തെന്നത് വ്യക്തമാക്കാന്‍ ഫയര്‍ഫോഴ്സ് ഇന്ന് സ്ഥലത്ത് പരിശോധന നടത്തും.
ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലായിരിക്കും പരിശോധന. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തീപിടിത്തവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം ജില്ലാകളക്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലര്‍ച്ചെയോടെ തീ പൂര്‍ണമായി അണയ്ക്കാനായത്. വ്യാപാര സമുച്ചയത്തിലുണ്ടായിരുന്ന സ്ഥാപനങ്ങള്‍ കെട്ടിട പരിപാലന ചട്ടങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും പ്രത്യേകം പരിശോധന നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തുക്കളാണ് തീയില്‍ കത്തിനശിച്ചത്. സമുച്ചയത്തിലെ കടകളൊന്നും രക്ഷപ്പെടാതെ തീവ്യാപിച്ചു. തീപിടിത്തമുണ്ടായ ഉടനെ രക്ഷാപ്രവര്‍ത്തകര്‍ ഇടപെട്ടതോടെ ആളപായം ഒഴിവാക്കാന്‍ കഴിഞ്ഞു.
തീപിടിത്തത്തെ തുടര്‍ന്ന് നഗരഭാഗങ്ങള്‍ മുഴുവന്‍ കറുത്ത പുകയിലൂടെയും പാചകവാതകത്തെയും അനുസ്മരിപ്പിക്കുന്ന ഗന്ധത്തിലൂടെയും മൂടിയ നിലയിലായിരുന്നു. പൊലീസ്, ഫയര്‍ഫോഴ്സ്, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ ചേര്‍ന്ന് ദുരന്തനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.