Spread the love

കൊച്ചി:കളമശേരിയില്‍ മിന്നലേറ്റ് സ്‌ത്രീ മരിച്ചു.

video
play-sharp-fill

ലൈല എന്ന സ്ത്രീയാണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി 10.45നായിരുന്നു സംഭവം.

വീട്ടിലേക്ക് കയറുന്നതിനായി കാറില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് മിന്നലേറ്റത്. ഇവരുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മേയ് 19, 20 തീയതികളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മേയ് 19ന് വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും 20ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.