Spread the love

തിരുവനന്തപുരം: കൈമനത്ത് ആൾപ്പാർപ്പില്ലാത്ത പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു.

video
play-sharp-fill

കരിമം സ്വദേശി ഷീജ ആണ് മരിച്ചത്. ബന്ധു സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധു സുരേഷ് ആരോപിച്ചു.

ഷീജ തിരുവനന്തപുരം മെഡിക്കൽ കോളേജിനെടുത്ത് സുഹൃത്തായ സജികുമാറിനൊപ്പം ആണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ബന്ധു ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രിയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയത്.സജിയുടെ വീടിനു സമീപത്തുള്ള ആൾപ്പാർപ്പില്ലാത്ത പറമ്പിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.