ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച്‌ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു ; യുവാവ് അറസ്റ്റില്‍

Spread the love

കോഴിക്കോട് : ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച്‌ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

പയ്യോളി പടിഞ്ഞാറെ മൂപ്പിച്ചതില്‍ സ്വദേശി എസ്‌കെ ഫാസിലാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിനും നഗ്നചിത്രങ്ങള്‍ എടുത്തതിനും പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാളെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്.

 

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച്‌ വിവിധ സ്ഥലങ്ങളില്‍ കൂട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. പീഡനവിവരം പുറത്ത് അറിഞ്ഞാല്‍ ചിത്രങ്ങളും വീഡിയോയും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പെണ്‍കുട്ടി വിവരം മറച്ചു വയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഈ ചിത്രങ്ങള്‍ അടുത്തിടെ ബന്ധുക്കളുടെ കൈവശം എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.