ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാലുപേർ പൊള്ളലേറ്റു മരിച്ച നിലയില്‍ ; വീട് പൂര്‍ണമായും കത്തി നശിച്ച നിലയിൽ ; അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

തൊടുപുഴ: ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കൊമ്പൊടിഞ്ഞാലിലാണ് സംഭവം. ശുഭ, ശുഭയുടെ മാതാവ്, രണ്ട് ആണ്‍ മക്കള്‍ എന്നിവരാണ് മരിച്ചത്.

video
play-sharp-fill

നാലു വയസ്സുകാരന്‍ അഭിനവിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. വീട് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. വെള്ളത്തൂവല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫൊറൻസിക്കിന്റെ സാന്നിധ്യത്തിൽ നാളെ കൂടുതൽ പരിശോധന നടത്തും. വൈകിട്ട് 6.30ടെയാണ് വിവരം നാട്ടുകാർ അറിയുന്നത്. ഇന്നലെ തീപിടിത്തമുണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group