video
play-sharp-fill

Saturday, May 17, 2025
HomeMainഇന്ത്യാ പാക്ക് സംഘര്‍ഷത്തില്‍ വിലയേറി ബസ്മതി അരി; ബിരിയാണിക്ക് ഇനി ചെലവേറും

ഇന്ത്യാ പാക്ക് സംഘര്‍ഷത്തില്‍ വിലയേറി ബസ്മതി അരി; ബിരിയാണിക്ക് ഇനി ചെലവേറും

Spread the love

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനിടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ബസ്മതി അരിയുടെ വില 10% വരെ ഉയര്‍ന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബസ്മതി അരി വില മൊത്തവ്യാപാര കമ്ബോളങ്ങളില്‍ കിലോയ്ക്ക് 53 രൂപയില്‍ നിന്ന് 59 രൂപയായാണ് ഉയര്‍ന്നത്. പ്രാദേശിക വിതരണം ഉറപ്പാക്കാന്‍ ഇന്ത്യ മിനിമം കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ആഗോള ഉപഭോക്താക്കള്‍ പാകിസ്ഥാനിലേക്ക് മാറിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബസ്മതി അരിയുടെ വില കുറയാന്‍ തുടങ്ങിയിരുന്നു. പിന്നീട് സര്‍ക്കാര്‍ പരിധി ഉയര്‍ത്തി, പക്ഷേ അപ്പോഴേക്കും ബസ്മതി അരി വാങ്ങുന്ന രാജ്യങ്ങള്‍ പാകിസ്ഥാനിലേക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു, ഇത് ആഭ്യന്തര വിപണിയില്‍ ബസുമതി അരിയുടെ അമിത വിതരണത്തിന് കാരണമായി, ഇത് വിലയില്‍ ഇടിവുണ്ടാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ബസ്മതി അരിയുടെ വിതരണം തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന ആശങ്കകള്‍ക്കിടെ അരി ഇറക്കുമതി രാജ്യങ്ങള്‍ ഇന്ത്യയിലെ വ്യാപാരികള്‍ക്ക് ഓര്‍ഡര്‍ നല്‍കിത്തുടങ്ങി. ഇതോടെ കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ വില 8-10% വര്‍ദ്ധിച്ചു.

 

രാജ്യത്ത് നിന്ന് കയറ്റി അയയ്ക്കുന്ന ബസ്മതി അരിയുടെ 25 ഇറാനിലേക്കും 20 ശതമാനം ഇറാഖിലേക്കുമാണ്. ഈ രണ്ട് രാജ്യങ്ങളിലേക്കും മാത്രം പ്രതിവര്‍ഷം 16,000 കോടി രൂപയുടെ ബസ്മതി അരിയാണ് ഇന്ത്യയില്‍ നിന്നും കയറ്റി അയയ്ക്കുന്നത്. വാണിജ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്‌, 2024-25 ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയുടെ ബസ്മതി അരി കയറ്റുമതി 1.91 ദശലക്ഷം മെട്രിക് ടണ്‍ ആയിരുന്നു, ഇതില്‍ 19% കയറ്റുമതിയും ഇറാനിലേക്കായിരുന്നു. 2023-24 സാമ്ബത്തിക വര്‍ഷത്തില്‍ രാജ്യത്ത് നിന്ന് 5.24 മെട്രിക് ടണ്‍ ബസ്മതി അരിയാണ് കയറ്റി അയച്ചത്. ഇതില്‍ ഇറാനിലേക്കുള്ള കയറ്റുമതി 0.67 മെട്രിക് ടണ്‍ ആയിരുന്നു. ആകെ കയറ്റുമതിയുടെ 13% വരുമിത്. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരാണ് ഇന്ത്യ, ആഗോള അരി വിപണിയുടെ 35% മുതല്‍ 40% വരെ നിയന്ത്രിക്കുന്നത് ഇന്ത്യയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇന്ത്യയ്ക്കൊപ്പം തന്നെ പാകിസ്ഥാനും അരി കയറ്റുമതിയില്‍ സജീവമാണ്. ആഗോള അരിവ്യാപാരത്തിന്‍റെ 40% ഇന്ത്യയാണ് നിയന്ത്രിക്കുന്നതെങ്കില്‍, ബസ്മതി അരി കയറ്റുമതിയുടെ 35% പാക്കിസ്ഥാനാണ് നിയന്ത്രിക്കുന്നത്. 2022-23 ല്‍ അരി കയറ്റുമതിയില്‍ നിന്ന് ഇന്ത്യ 11 ബില്യണ്‍ ഡോളറിലധികം നേടി, പാകിസ്ഥാന്‍ 3.9 ബില്യണ്‍ ഡോളറും.

Previous article
Next article
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments