
കണ്ണൂർ: പയ്യന്നൂരില്‍ കല്യാണവീട്ടില്‍നിന്ന് മോഷണം പോയ 30 പവൻ സ്വർണാഭരണങ്ങള്‍ ഇന്ന് രാവിലെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ കെട്ടി വീടിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇന്ന് രാവിലെ കൊണ്ടുവെച്ചതെന്നാണ് സംശയം.
കവർന്ന മുഴുവൻ ആഭരണങ്ങളും കവറില്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ച വിവാഹദിനത്തിലാണ് നവവധുവിന്റെ ആഭരണങ്ങള്‍ മോഷണം പോയത്.
കരിവെള്ളൂരില്‍ നവവധുവിന്റെ സ്വർണാഭരണങ്ങള്‍ വിവാഹ ദിവസം മോഷണം പോയെന്നായിരുന്നു പരാതി. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയില്‍ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണം തുടരുന്നതിനിടെയാണ് വീട്ടുമുറ്റത്ത് കണ്ടെത്തിയത്. വൈകിട്ട് ഭർത്താവിന്റെ വീട്ടിലെ അലമാരയില്‍ അഴിച്ചുവെച്ച സ്വർണം മോഷണം പോയെന്നായിരുന്നു പരാതി.







