
നിങ്ങളെ രണ്ട് തെറിവിളിക്കണമെന്ന് കുറേക്കാലമായി കരുതിയതാണ്; പത്തനംതിട്ടയിൽ കോണ്‍ഗ്രസ് നേതാക്കളെ ഇരുത്തിപൊരുപ്പിച്ച് കെ സുധാകരൻ
പത്തനംതിട്ട: പത്തനംതിട്ട കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.
പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസിന് സംഭവിച്ച അപചയം ചൂണ്ടിക്കാട്ടിയായിരുന്നു കെ സുധാകരന്റെ വിമർശനം. നിങ്ങളെ രണ്ട് തെറിവിളിക്കണമെന്ന് കുറേക്കാലമായി കരുതിയതാണെന്നും കെ സുധാകരൻ പറഞ്ഞു.
നവീകരിച്ച പത്തനംതിട്ട ഡിസിസി ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവെയാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെപിസിസി അധ്യക്ഷൻ ആഞ്ഞടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസ് അഞ്ച് നിയമസഭാ സീറ്റിലും ജയിച്ചിടത്ത് ഇപ്പോള്‍ ഒരു നക്കി പൂച്ച പോലുമില്ലെന്നും സുധാകരൻ പറഞ്ഞു. അടുത്ത തവണ അഞ്ച് സീറ്റിലും വിജയിച്ചില്ലെങ്കില്‍ നേതാക്കളെ എല്ലാം സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നല്‍കി.
പത്തനംതിട്ട കോണ്‍ഗ്രസിന്റെ മണ്ണാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Third Eye News Live
0