ഇംഎംഐ അടയ്ക്കാൻ പണമില്ല; ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച്‌ പണം കവർന്നു; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

Spread the love

തിരുവനന്തപുരം: വെട്ടൂർ കുമാരുവിളാകം ഭഗവതി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച്‌ പണം കവർന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.

video
play-sharp-fill

താഴെവെട്ടൂർ അക്കരവിള സ്വദേശികളായ ഷിഹാബ്(18), അസീം(19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു മോഷണം.

ക്ഷേത്രത്തിലെ സ്റ്റോർ റൂം കുത്തിത്തുറന്ന് പണം കവർന്നതായും കാണിക്കവഞ്ചികൾ മോഷ്ടിച്ചതായും ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയിൽ പറയുന്നു. 21,000 രൂപയായിരുന്നു മോഷണം പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇംഎംഐ അടയ്ക്കാൻ പണമില്ലാതായതോടെയാണ് മോഷണത്തിന് ശ്രമിച്ചതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.