കുട്ടികളുടെ വികൃതി സഹിക്കാൻ വയ്യാ ; അമ്മ മക്കളെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു ; പൊള്ളലേറ്റത് ഒന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന കുട്ടികൾക്ക് ; സ്കൂൾ അധികൃതരുടെ പരാതിയിൽ അമ്മയ്ക്ക് എതിരെ കേസ്

Spread the love

തിരുവനന്തപുരം : കിളിമാനൂരിൽ അമ്മ മക്കളെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു. കിളിമാനൂർ ഗവ. എൽപിഎസിലെ ഒന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന കുട്ടികൾക്കാണ് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

video
play-sharp-fill

കുട്ടികളുടെ വികൃതി സഹിക്കാൻ വയ്യാതായതോടെയാണ് ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചത് എന്നാണ്‌ അമ്മ പൊലീസിന് മൊഴി നൽകിയത്‌.

സ്കൂൾ അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും അമ്മയ്ക്കെതിരെ കേസെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group