Spread the love

കൊച്ചി: സിനിമയിലെ ലഹരി ഉപയോഗവും സ്ത്രീകൾക്കെതിരായ മോശം പെരുമാറ്റവും ചർച്ചായായിരിക്കുന്ന സാഹചര്യത്തിൽ നിലപാട് വ്യക്‌തമാക്കി നടൻ ഉണ്ണി മുകുന്ദൻ. മാർക്കോ എന്ന സിനിമയല്ല പ്രശ്‌നം, സിനിമ ഒരിക്കലും ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് താരം വ്യക്തമാക്കി.

video
play-sharp-fill

സിനിമയിലെ ദുരനുഭവങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടിമാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് നല്ല കാര്യമാണെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ ഇങ്ങനെ:-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാസമ്പന്നരുള്ള നാട്ടിൽ ലഹരിക്കെതിരെ ബോധവത്കരണം നടത്തേണ്ടി വരുന്നത് തന്നെ മോശമാണ്. മാർക്കോ എന്ന സിനിമയല്ല പ്രശ്‌നം. അതൊരു സിനിമ മാത്രമല്ലേ. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് സിനിമ ചെയ്യുന്നത്. അല്ലാതെ ലഹരിയെ പ്രോത്സാഹിപ്പിക്കുന്നില്ല. സംസ്‌ഥാനത്ത് എങ്ങനെ ലഹരി എത്തുന്നു? അതെങ്ങനെ സ്‌കൂളുകളിൽ എത്തുന്നു? ആരാണ് എത്തിക്കുന്നത്?

ഇങ്ങനെ പല ചോദ്യങ്ങളും എന്റെ കുട്ടിക്കാലം മുതൽ കേൾക്കുന്നുണ്ട്. സ്‌കൂളുകളിലും വീടുകളിലുമടക്കം കൂടുതൽ ശ്രദ്ധയും കരുതലും വേണം. ലഹരി അത്രയും അപകടം പിടിച്ച പാതയാണ്. സിനിമയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

എല്ലായിടത്തും ലഹരി സംബന്ധിച്ച പ്രശ്‌നങ്ങളുണ്ട്. സിനിമയിലെ ആളുകളാകുമ്പോൾ അവിടേക്ക് കൂടുതൽ ശ്രദ്ധയാകർഷിക്കപ്പെടുന്നു എന്നുമാത്രം. സിനിമയിലെ ദുരനുഭവങ്ങളെ കുറിച്ച് നടിമാർ നടത്തുന്ന തുറന്നു പറച്ചിലുകളും നല്ല കാര്യമാണ്.