Spread the love

തൃശൂർ : വാടാനപ്പള്ളിക്കു സമീപം തൃത്തല്ലൂരിൽ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിനിടെ യുവാവിനെ സുഹൃത്തു തലയ്ക്കടിച്ച് കൊലപ്പെടുത്തി. പത്തനംതിട്ട സ്വദേശി അനിൽകുമാർ (40) ആണു കൊല്ലപ്പെട്ടത്.

video
play-sharp-fill

സംഭവത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷാജു ചാക്കോയെ (39) വാടാനപ്പിള്ളി പൊലീസ് പിടികൂടി. തൃത്തല്ലൂർ മൊളുബസാറിലെ ഗോഡൗൺ ഡ്രൈവർമാരാണ് ഇരുവരും.

കഴിഞ്ഞ ദിവസം 11.30ഓടെയായിരുന്നു സംഭവം. രാത്രി മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയായിരുന്നു. തുടർന്ന് താമസിക്കുന്ന വീടിന്റെ ടെറസിന്റെ മുകളിൽനിന്ന് അനിൽകുമാറിനെ ഷാജു തള്ളി താഴെയിട്ടു. തുടർന്നു താഴെ വീണ അനിൽകുമാറിനെ ഷാജു കല്ലുപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group