2024 മികച്ച സംഗീത സംവിധായകൻ കേരള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം ; ” മായമ്മ ” സിനിമക്ക് സംഗീതം നിർവഹിച്ച രാജേഷ് വിജയിന്

Spread the love

തിരുവനന്തപുരം : 2024 മികച്ച സംഗീത സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം ” മായമ്മ ” സിനിമക്ക് സംഗീതം നിർവഹിച്ച രാജേഷ് വിജയ് കരസ്ഥമാക്കി.

രമേശ്‌ കോറമംഗലം കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ച ചിത്രത്തിൽ പുതുമുഖങ്ങൾ ആയ അരുണും, അങ്കിതയുമാണ് നായിക നായകന്മാരായി വേഷമിട്ടത്. ചായഗ്രഹനം നവീൻ കെ സാജ്. ചിത്രത്തിലെ ഗാനങ്ങൾക്ക് ഗാനരച്ചന നിർവഹിച്ചതും സംവിധായകൻ രമേശ്‌ കൊറമംഗലം തന്നെ ആയിരുന്നു.

വിജി തമ്പി, പൂജപ്പുര രാധാകൃഷ്ണൻ, കൃഷ്ണ പ്രസാദ്,ശ്രീകാന്ത് വിക്രമൻ, ജീവൻ ചക്കാല, ഇന്ദുലേഖ, രമ്യ രാജേഷ് എന്നിവർ വേഷമിട്ട ചിത്രം 2024 ജൂൺ 7നാണ് റിലീസ് ആയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group