സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില; ഇറിഗേഷൻ വകുപ്പിന്റെ കൽക്കെട്ട് കയ്യേറി കുമരകം ലേക്ക് റിസോർട്ട് നടത്തുന്ന നിർമ്മാണ പ്രവർത്തനം തുടരുന്നു; അവധി ദിവസങ്ങളിൽ പണി പൂർത്തീകരിക്കാൻ നീക്കം; നിർമ്മാണം നടക്കുന്നത് കായലിൽ നിന്നും 50 മീറ്റർ ദൂരപരിധി ലംഘിച്ച്

Spread the love

കോട്ടയം: കുമരകം – ഇറിഗേഷൻ വകുപ്പിന്റെ കൽക്കെട്ട് കയ്യേറി കുമരകം ലേക്ക് റിസോർട്ട് നടത്തുന്ന നിർമ്മാണ പ്രവർത്തനത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും നിർമ്മാണം തകൃതിയായി നടക്കുന്നു.

video
play-sharp-fill

കായലിൽ നിന്നും 50 മീറ്റർ ദൂരപരിധി വരെ ലംഘിച്ചാണ് നിർമ്മാണം നടക്കുന്നത്.

ഇന്നലെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും ഇന്ന് ലോഡ് കണക്കിന് പൂഴി സ്ഥലത്തേക്ക് അടിക്കുകയും കോൺക്രീറ്റ് വർക്കുകൾ തുടർന്ന് പോകുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരും ദിവസങ്ങളിൽ അവധി കണക്കിലാക്കി പണി പൂർത്തീകരിക്കാൻ ആണ് റിസോർട്ട് കാരുടെ പ്ലാൻ.


നാട്ടുകാരുടെയും പഞ്ചായത്ത് വില്ലേജ് അധികാരികളെയും എതിർപ്പിനെ അവഗണിച്ചാണ് നിർമ്മാണം.