ബിരുദ വിദ്യാര്‍ഥികള്‍ക്ക് മികച്ച കരിയര്‍ സാധ്യത; ജെഎൻയുവിലും, കോട്ടയം ഐഐഐടിയിലും ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം; ജൂണ്‍ 2 മുതല്‍ 13 വരെ നടത്തുന്ന ജിനോമിക് എൻജിനിയറിങ് ആൻഡ് മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ് സമ്മർ സ്കൂളിലേക്കാണ് ഇന്റേണ്‍ഷിപ്പിന് അവസരം

Spread the love

കോട്ടയം: ന്യൂഡല്‍ഹിയിലെ ജവാഹർ ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎൻയു) സ്കൂള്‍ ഓഫ് ബയോടെക്നോളജി (എസ്ബിടി) ജൂണ്‍ രണ്ടുമുതല്‍ 13 വരെ നടത്തുന്ന ജിനോമിക് എൻജിനിയറിങ് ആൻഡ് മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ് സമ്മർ സ്കൂളിലേക്ക് ഇന്റേണ്‍ഷിപ്പിന് അവസരം.

video
play-sharp-fill

ജിനോമിക് എൻജിനിയറിങ് പ്രോഗ്രാമിന് കീഴില്‍ ജിനോമിക് റിസർച്ച്‌, മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ് എന്നീ മേഖലയില്‍ അവശ്യം വേണ്ട ഗവേഷണ ടെക്നിക്കുകളുടെ പരിചയപ്പെടുത്തല്‍, പ്രായോഗിക പരിശീലനം, പ്രഗല്ഭരായ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങള്‍ എന്നിവ ഉണ്ടാകും.

യോഗ്യത

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഎസ്സി/എംഎസ്സി/ബിടെക്/എംടെക് കോഴ്സുകളില്‍ രാജ്യത്തെ ഏതൊരു കോളേജിലും/സർവകലാശാലയിലും/ സ്ഥാപനത്തിലും പഠിച്ചു കൊണ്ടിരിക്കുന്നവർക്ക് അപേക്ഷിക്കാം. ബിരുദ പ്രോഗ്രാം രണ്ടാം വർഷം, മാസ്റ്റേഴ്സ് പ്രോഗ്രാം ഒന്നാം വർഷം എന്നിവയില്‍ പഠിക്കുന്നവർക്ക് മുൻഗണനയുണ്ട്.

താല്‍പര്യമുള്ളവർ www.jnu.ac.in/sbt വെബ്സെെറ്റ് സന്ദർശിച്ച്‌ വിജ്ഞാപനം അപേക്ഷ ഫോം എന്നിവ കാണുക. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഒരു പിഡിഎഫ് ഫയലാക്കി സ്കാൻ ചെയ്ത് ഏപ്രില്‍ 30-നകം ലഭിക്കത്തക്കവിധം വിജ്ഞാപനത്തിലുള്ള ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം. തിരഞ്ഞെടുക്കപ്പെടുന്നവരെ മേയ് അഞ്ചിനകം ഇ-മെയിലില്‍ വിവരം അറിയിക്കും.

കോട്ടയം ഐഐഐടി

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) -കോട്ടയം, ഫെയർ ആൻഡ് അക്കൗണ്ടബിള്‍ കംപ്യൂട്ടിങ് സൊല്യൂഷൻസ് ദാറ്റ് ആർ ട്രാൻസ്പരൻറ് വിത്ത് സോഷ്യോളജിക്കല്‍ ആൻഡ് ഹ്യൂമണിസ്റ്റിക് ഇൻസൈറ്റ്സ് (എഫ്‌എസിടിഎസ് – എച്ച്‌) ലബോറട്ടറി നടത്തുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് യോഗ്യരായവർക്ക് അപേക്ഷിക്കാം. എട്ടുമുതല്‍ 12 ആഴ്ചകള്‍വരെയാണ് പ്രോഗ്രാമിന്റെ കാലാവധി.

റെസ്പോണ്‍സിബിള്‍ എഐ, ഡിജിറ്റല്‍ ഹ്യുമാനിറ്റീസ്, ഡാറ്റാ പ്രൈവസി ആൻഡ് സെക്യൂരിറ്റി, എക്സ്പ്ലെയിനബിള്‍ മെഷീൻ ലേണിങ്, സോഷ്യല്‍/ഇക്കണോമിക്/ക്ലൈമറ്റ് നെറ്റ് വർക്ക് അനാലിസിസ് എന്നിവ അടങ്ങുന്ന മേഖലകളിലാണ് അവസരം.

നിബന്ധനകള്‍ക്ക് വിധേയമായി സ്കോളർഷിപ്പ് സൗകര്യവും ലഭ്യമാണ്. ഇന്റേണ്‍ഷിപ്പ് പൂർത്തിയാക്കുന്നവർക്ക് ഇന്റേണ്‍ഷിപ്പ് സർട്ടിഫിക്കറ്റ് നല്‍കും.

യോഗ്യത: ബിടെക്/ബിഇ/ബിഎസ്സി/ബിസിഎ/ബിഎ അല്ലെങ്കില്‍ എംടെക്/എംഇ/എംഎസ്സി/എംസിഎ/എംഎ വിദ്യാർഥികള്‍ ആയിരിക്കണം.

factsh.iiitkottayam.ac.in/intern സന്ദർശിച്ച്‌ ഏപ്രില്‍ 20 വരെ അപേക്ഷ നല്‍കാം. വിശദമായ വിജ്ഞാപനം, അപേക്ഷ നിബന്ധനകള്‍ എന്നിവ വെബ്സെെറ്റിലുണ്ട്. ഏപ്രില്‍ 25-ന് പ്രോഗ്രാം തുടങ്ങും.