
യുകെയിൽ നേഴ്സായി ജോലി ചെയ്തിരുന്ന കോട്ടയം ഈരാറ്റുപേട്ട സ്വദേശിനി മരിച്ചു; ക്യാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു
കോട്ടയം: യുകെയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, അരുവിത്തുറ കൊണ്ടൂര്‍ സ്വദേശിനി ജൂലി ജോണ്‍ (48) അന്തരിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി കാന്‍സര്‍ രോഗബാധിതയായി ചികിത്സയില്‍ കഴിയുതകയായിരുന്നു.
രണ്ടര വര്‍ഷം മുന്‍പാണ് ജൂലിയും കുടുംബവും വെയില്‍സിലെ ന്യൂപോര്‍ട്ടില്‍ എത്തിയത്. ചികിത്സയിലിരിക്കെ മാതാപിതാക്കള്‍ക്കൊപ്പം കുറച്ചു ദിവസം താമസിക്കുന്നതിനായി ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ജൂലി നാട്ടിലെത്തിയത്.
ഭര്‍ത്താവ്: വിശാഖപട്ടണം സ്വദേശി സന്തോഷ്. മക്കള്‍: ആല്‍വിന്‍ സന്തോഷ്, ജെസ്വിന്‍ സന്തോഷ്. മാതാപിതാക്കള്‍: കൊണ്ടൂര്‍ വടക്കേല്‍ എന്‍.കെ.ജോണ്‍, ഗ്രേസി ജോണ്‍. സഹോദരങ്ങള്‍: ജോസി ജോണ്‍, ജൂബി ബിനോയ്, ജോമോന്‍ ജോണ്‍. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് സഹോദരന്‍ ജോമോന്റെ പതാഴയിലുള്ള വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നടക്കും
Whatsapp Group 1 | Whatsapp Group 2 |Telegram Group
