വൈക്കം പോലീസിന്റെ അന്വേഷണ മികവ്: കാൽ നടയാത്രക്കാരനെ ഇടിച്ചിട്ട അഞ്ജാത വാഹനം പൊക്കി ഡ്രൈവറെ അകത്തിട്ടു: പാലാരിവട്ടം സ്വദേശി ഓട്ടോ ഡ്രൈവറാണ് അപകടമുണ്ടാക്കി മുങ്ങിയത്: പരിക്കേറ്റ ഉദയനാപുരം സ്വദേശി വിജയനാണ് മരിച്ചത്.

Spread the love

വൈക്കം: വാഹനം ഇടിച്ച്‌ കാല്‍നട യാത്രക്കാരൻ മരിച്ച സംഭവത്തില്‍ നിർത്താതെപോയ വാഹനം വൈക്കം പോലീസ് പിടികൂടി. വൈക്കം നാനാടം മണി മെമ്മോറിയാല്‍ ആശുപത്രിക്കു സമീപം കഴിഞ്ഞ 20ന് രാവിലെ 5.30നായിരുന്നു അപകടം.

video
play-sharp-fill

ഉദയനാപുരം നാനാടത്തു വിജയ പ്രസ് എന്ന സ്ഥപന നടത്തിയിരുന്ന വിജയനെയാണ് അജ്ഞാതവാഹനം ഇടിച്ച്‌ ഗുരുതരമായി പരിക്കേല്‍പിച്ചത്. സംഭവത്തില്‍ വൈക്കം പോലീസ്

കേസ് രജിസ്റ്റർ ചെയ്തിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞ മൂന്നിന് വിജയൻ മരണപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് എസ്‌ഐ ജയകൃഷ്ണന്‍റെ നേതൃത്വത്തില്‍ വൈക്കം മുതല്‍ എറണാകുളം വരെയുള്ള നൂറോളം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അപകടത്തിനു ശേഷം നിർത്താതെ പോയ ഓട്ടോറിക്ഷയെയും വാഹനം ഓടിച്ചിരുന്നയാളെയും കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം പാലാരിവട്ടം കുരീക്കോട്ടുപറമ്പില്‍ ബാബു(57)വിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.