
കോട്ടയം: വ്യാജ ആധാർ കാർഡുമായി മുക്കുപണ്ടം പണയം വയ്ക്കാനെത്തിയ യുവാവ് ചിങ്ങവനം പോലീസിന്റെ പിടിയിൽ. ചിങ്ങവനം പാക്കിൽ ഭാഗത്ത് സെന്റ് തോമസ് എന്ന സ്വർണ്ണ പണയ സ്ഥാപനത്തിൽ വ്യാജ ആധാർ കർഡുമായി 8 ഗ്രാം വീതം തൂക്കം വരുന്ന രണ്ടു വളകൾ പണയം വയ്ക്കാൻ എത്തിയ പാമ്പാടി സ്വദേശി ദിൽജിത് (28) ആണ് പിടിയിലായത്.
2 പവൻ തൂക്കം വരുന്ന വളകൾക്ക് 96,000 രൂപ ആവശ്യപ്പെട്ട യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്ഥാപന ഉടമ വളകൾ പരിശോധിച്ചതിൽ മുക്കുപണ്ടമാണെന്ന് മനസ്സിലാക്കി യുവാവിനെ തടഞ്ഞു വച്ച് ചിങ്ങവനം പോലീസിൽ വിവരം അറിയിച്ചു.
ഇതനുസരിച്ച് ചിങ്ങവനം എസ്എച്ച്ഒ അനിൽകുമാർ, എസ്ഐ ഷാജിമോൻ സി കെ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം പ്രതിയെ ചോദ്യം ചെയ്തു. തുടർന്ന് രേഖകൾ പരിശോധിച്ചതിലും ഇയാൾ പല സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണെന്നും കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കൊടുത്ത ആധാർ കാർഡ് അഖിൽ അശോക് എന്ന പേര് വ്യാജമായി നിമ്മിച്ചതാണെന്നും കണ്ടെത്തി. പ്രതി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.







