
കണ്ണൂർ: കണ്ണൂർ കണ്ണപുരത്ത് മൂന്നാം തവണയും പോലീസിനെ വെല്ലുവിളിച്ച് കൊടിമരം ഉയർത്തി ബിജെപി പ്രവർത്തകർ. ചൈന ക്ലേ റോഡിലാണ് ബിജെപി വീണ്ടും കൊടിമരം നാട്ടിയത്. മുൻപും രണ്ട് തവണ കൊടി ഉയർത്തിയപ്പോൾ പൊലീസ് കൊടി പിഴുത് മാറ്റിയിരുന്നു.
എന്നാൽ പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ ഇന്നലെ വൈകിട്ടോടെ വീണ്ടും കൊടി ഉയർത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കണ്ണപുരത്ത് ബിജെപി പ്രവർത്തകർ സ്ഥാപിച്ച കൊടിമരം തറയടക്കം പൊലീസ് എടുത്തുമാറ്റിയിരുന്നു. അതോടെ ബിജെപി പ്രവർത്തകർ വീണ്ടും കൊടി പുനസ്ഥാപിക്കുകയായിരുന്നു.
പൊതുസ്ഥലത്ത് കൊടികൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. അതേസമയം ബിജെപിയുടെ കൊടിമരത്തോടൊപ്പം സിപിഐഎമ്മിന്റെ കൊടികളും പൊലീസ് കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


