
സ്വന്തംലേഖകൻ
കോട്ടയം:ശബരിമല വിഷയത്തിൽ പി.സി ജോർജ് എടുത്ത നിലപാടിൽ വോട്ടർമാർ പ്രതിഷധിച്ചപ്പോൾ പൂഞ്ഞാർ മണ്ഡലത്തിൽ കെ.സുരേന്ദ്രൻ തുച്ഛമായ വോട്ടുകൾ നേടി തകർന്നടിഞ്ഞു.പി.സിയുടെ പൂഞ്ഞാറിൽ തകർന്നടിഞ്ഞ് സുരേന്ദ്രൻ ഒപ്പം ഓട്ടക്കാലണയായി പി സി ജോർജ്.കേന്ദ്ര, സംസ്ഥാന രാഷ്ട്രീയ നേതൃത്വം ഏറെ ആകാംഷയോടെ ഉറ്റുനോക്കിയ മണ്ഡലമായിരുന്നു പത്തനംതിട്ട. യു.ഡി.എഫും ബി.ജെ.പിയും നേർക്കുനേർ പോരാട്ടം നടന്ന പത്തനംതിട്ടയിൽ പി.സി ജോർജിൻറെ മണ്ഡലമായ പൂഞ്ഞാറിൽ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ തകർന്നടിയുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്. സിറ്റിങ് എം.പി ആൻറോ ആൻറണിയും ഇടതുമുന്നണി സ്ഥാനാർഥിയായ ആറൻമുള എം.എൽ.എ വീണ ജോർജും തമ്മിലുള്ള മൽസരത്തിന് മൂർച്ചയേറ്റാനെന്നോണം ബി.ജെ.പി സ്ഥാനാർഥിയായി കെ.സുരേന്ദ്രനും രംഗത്തിറങ്ങിയതോടെ മത്സരം കൊഴുത്തു.