എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവം: ബൈക്കിൽ ഉത്തരക്കടലാസ് കൊണ്ടുപോയത് ​ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്; കുറ്റക്കാരനായ അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കുമെന്ന് സൂചന; അന്തിമ തീരുമാനം വിസിയുടേത്; സംഭവത്തിൽ അന്വേഷണ സമിതി വൈസ് ചാൻസിലർക്ക് റിപ്പോർട്ട് സമർപ്പിച്ചു

Spread the love

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ കുറ്റക്കാരനായ അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കും. ഇക്കാര്യത്തിൽ വിസിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. വൈസ് ചാൻസിലർക്ക് അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു.

video
play-sharp-fill

ബൈക്കിൽ ഉത്തരക്കടലാസ് പാലക്കാട്ടേക്ക് കൊണ്ടുപോയത് വീഴ്ചയെന്നാണ് അന്വേഷണ സമിതി റിപ്പോർട്ട്. പൂജപ്പുര ഐസിഎം കോളേജിലെ ഗസ്റ്റ് ലക്ചററാണ് അധ്യാപകൻ. പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് ഈ കോളജിൽ നിന്ന് ഈടാക്കാനും തീരുമാനമുണ്ട്.

അതേസമയം, സർവകലാശാലയിലെ പരീക്ഷകളുടെ മൂല്യനിർണയം കേന്ദ്രീകൃത സംവിധാനമാക്കി മാറ്റാനും തീരുമാനമുണ്ട്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് അപ്‌ലോഡ‍് ചെയ്ത് മാർക്കിടനാകുന്ന രീതിയാണ് ആദ്യം അവലംബിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരക്കടലാസുകൾ അധ്യാപകർക്ക് കൊടുത്തുവിടുന്ന രീതി അവസാനിപ്പിക്കും. ഉത്തരക്കടലാസ് നഷ്ടമായ സാഹചര്യത്തിൽ നടത്തിയ പുനഃപരീക്ഷ ഇന്നലെ പൂർത്തിയായി. പരീക്ഷ എഴുതേണ്ടിയിരുന്ന 71 വിദ്യാർത്ഥികളിൽ 65 പേരും പരീക്ഷയ്ക്കെത്തി. 2022-2024 എംബിഎ ഫിനാൻസ് ബാച്ചിലെ പ്രൊജക്ട് ഫിനാൻസ് വിഷയത്തിലായിരുന്നു പുനഃപരീക്ഷ.

മൂല്യനിർണയത്തിന് ശേഷം മൂന്ന്, നാല് സെമസ്റ്ററുകളിലെ ഫലം പ്രഖ്യാപിക്കും. ഇന്ന് പരീക്ഷ എഴുതാൻ സാധിക്കാതിരുന്നവർക്ക് 22ആം തീയതി വീണ്ടും പരീക്ഷ നടത്തും. ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.