കെഎസ്‌ആര്‍ടിസിയില്‍ ഡ്രൈവര്‍മാരുടെ ഉറക്കം നിരീക്ഷിക്കാൻ സെൻസര്‍ ക്യാമറ; ഡ്രൈവര്‍ ഉറക്കത്തിലോ അശ്രദ്ധയിലോ ആണെങ്കില്‍ ക്യാമറ മുന്നറിയിപ്പുകള്‍ നല്‍കും; ആദ്യം ക്യാമറകള്‍ സ്ഥാപിക്കുന്നത് ദീർഘദൂര ബസുകളിൽ

Spread the love

കൊച്ചി: ഡ്രൈവർമാർ ഉറങ്ങിപ്പോയി അപകടങ്ങള്‍ സംഭവിക്കാതിരിക്കാൻ കെഎസ്‌ആർടിസി ബസുകളില്‍ സെൻസർ കാമറകള്‍ സ്ഥാപിക്കുന്നു.

video
play-sharp-fill

ദീർഘദൂര ബസുകളിലാണ് ആദ്യം ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഘട്ടം ഘട്ടമായി മറ്റു ബസുകളിലും സൗകര്യം വരും.

ഡ്രൈവർമാരുടെ ക്ഷീണം നിരീക്ഷിക്കുന്നതിനാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.
ഇതുവഴി അപകടങ്ങള്‍ തടയാനാണ് കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ലക്ഷ്യമിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈവേകളിലടക്കം വാഹനാപകടങ്ങളിലെ പ്രധാന വില്ലൻ മതിയായ ഉറക്കമില്ലാതെ ഡ്രൈവർമാർ വണ്ടിയോടിക്കുന്നതാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.
സെൻട്രല്‍ റോഡ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിആർആർഐ) പഠനങ്ങള്‍ പ്രകാരം 40 ശതമാനം ഹൈവേ അപകടങ്ങള്‍ക്കും കാരണം ഉറക്കക്കുറവാണെന്നു പറയുന്നു.