
കോട്ടയം: ബാത്റൂമില്‍ ഡ്രെയിൻ അടഞ്ഞുപോകാൻ പലതരം കരണങ്ങളാണുള്ളത്. അതില്‍ ഏറ്റവും കൂടുതല്‍ കണ്ട് വരുന്ന പ്രശ്നം മുടിയിഴകള്‍ അടിഞ്ഞുകൂടുന്നതാണ്.
സോപ്പും എണ്ണയും കലർന്ന ഇവ കട്ടകളായി ഡ്രെയിനില്‍ അടിഞ്ഞു കൂടുമ്പോള്‍ വെള്ളം പോകാതെയാവുന്നു. അടഞ്ഞു പോയ ഡ്രെയിനുകള്‍ വൃത്തിയാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാല്‍ ചില പൊടിക്കൈകള്‍ ഉപയോഗിച്ച് അടഞ്ഞു പോയ ഡ്രെയിൻ ശരിയാക്കാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ?
ചൂടുവെള്ളവും ബേക്കിംഗ് സോഡയും
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടഞ്ഞുപോയ ഡ്രെയിനിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ചുകൊടുക്കാം. ഇത് അടിഞ്ഞുകൂടിയ അഴുക്കുകളെ എളുപ്പത്തില്‍ അലിയിക്കാൻ സഹായിക്കുന്നു. ശേഷം അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡയോ വിനാഗിരിയോ ഇട്ടുകൊടുക്കാം. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം വെള്ളമൊഴിച്ച് കഴുകാവുന്നതാണ്. അടഞ്ഞുപോയ ഡ്രെയിനിലെ തടസ്സം എളുപ്പത്തില്‍ നീക്കം ചെയ്യാൻ സാധിക്കും.
വൃത്തിയാക്കി സൂക്ഷിക്കാം
ഡ്രെയിൻ അടഞ്ഞതിന് ശേഷം മാത്രമല്ല അതിന് മുൻപും വിനാഗിരി, ബേക്കിംഗ് സോഡ, ചൂടുവെള്ളം, ക്ലീനറുകള്‍ എന്നിവ ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. ഇത് ഇടക്ക് ചെയ്യുമ്പോള്‍ ഡ്രെയിൻ അടഞ്ഞുപോകുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കും.
പ്ലങ്ങർ ഉപയോഗിക്കാം
അടഞ്ഞു പോയ പൈപ്പുകള്‍ തുറക്കാനായി ഉപയോഗിക്കുന്ന റബ്ബർ കപ്പും കൈപിടിയുമുള്ള ഉപകരണമാണിത്. ഡ്രെയിനില്‍ വെള്ളമുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം അതിലേക്ക് പ്ലങ്ങർ ഘടിപ്പിച്ച് വയ്ക്കാം. ശേഷം ഇത് ഉയർത്തുകയും താഴ്ത്തുകയും ചെയ്താല്‍ ഡ്രെയിനില്‍ അടിഞ്ഞുകൂടിയ വസ്തുക്കളെ നീക്കം ചെയ്യാൻ സാധിക്കും.
ഡ്രെയിൻ ക്ലീനർ
ഡ്രെയിൻ ക്ലീനറുകള്‍ ഉപയോഗിച്ച് അടഞ്ഞുപോയ ഡ്രെയിൻ എളുപ്പത്തില്‍ വൃത്തിയാക്കാൻ സാധിക്കും. ഇതില്‍ കെമിക്കല്‍ അടങ്ങിയിട്ടുള്ളതിനാല്‍ അടിഞ്ഞുകൂടിയ വസ്തുക്കളെ അലിയിക്കാൻ സഹായിക്കുന്നു. ക്ലീനർ ഒഴിച്ചതിന് ശേഷം അരമണിക്കൂറോളം അങ്ങനെ തന്നെ വയ്ക്കണം. ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.







