Spread the love

കായംകുളം : ചേരാവള്ളിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റില്‍.

video
play-sharp-fill

ചേരാവള്ളി സ്വദേശി സൂര്യനാരായണന്‍റെ വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങിനെ തുടര്‍ന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

ആക്രമണത്തിൽ കൃഷ്ണപുരം കാപ്പില്‍ സ്വദേശി വിഷ്ണുവിനാണ് വെട്ടേറ്റത്. സംഭവത്തിൽ ഒന്നാം പ്രതിയായ രാഹുലി (27) നെ പൊലീസ് പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തെ തുടർന്ന് രാഹുലും രണ്ടാം പ്രതിയായ അദിനാനും ഒളിവില്‍ പോവുകയായിരുന്നു. അദിനാനെ കാപ്പാ കേസിൽ പോലീസ് പിടികൂടി ജയിലിലടച്ചു, ചേരാവള്ളിയിലെത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പൊലീസ് പിടിയിലായത്. കായംകുളം ഡിവൈഎസ്‌പി ബാബുക്കുട്ടന്‍റെ മേല്‍നോട്ടത്തില്‍ സി ഐ അരുണ്‍ഷാ, എസ്‌ഐ രതീഷ് ബാബു, എഎസ്‌ഐ സജീവ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ പ്രദീപ്, ഷാൻ, ബിനു എന്നിവരടങ്ങിയ സംഘമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.