നടൻ സിദ്ദിഖ് ലൈംഗിക ചുവയോടെ മോശമായി പെരുമാറി, വെളിപ്പെടുത്തലുമായി യുവനടി രേവതി സമ്പത്ത്

Spread the love

സ്വന്തംലേഖിക

video
play-sharp-fill

നടൻ സിദ്ദിഖ് തന്നോട് ലൈംഗിക ചുവയുള്ള മോശമായ വാക്കുകൾ പറഞ്ഞ് അപമര്യാദയായി പെരുമാറിയതിന്റെ അനുഭവം വെളിപ്പെടുത്തി യുവനടി രേവതി സമ്പത്ത്. രണ്ട് വർഷം മുമ്പ് തിരുവനന്തപുരം നിള തീയേറ്ററിൽ വച്ചാണ് സിദ്ദിഖിൽ നിന്നും തനിക്ക് മോശം അനുഭവം നേരിടേണ്ടിവന്നതെന്ന് രേവതി പറയുന്നു.സിദ്ദിക്കിൽ നിന്നുണ്ടായ മോശം അനുഭവം തന്നെ വലിയ മാനസികപ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓർമ്മയിലുണ്ടെന്നും രേവതി സമ്പത്ത് ഫേസ്ബുക്കിൽ കുറിച്ചു.
രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് :
‘ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ (അഭിപ്രായം പറയുന്നതിൽ നിന്നും) എന്നെ തടഞ്ഞുനിർത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററിൽ 2016ൽ നടന്ന ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂവിനിടെ നടൻ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാൻ ശ്രമിച്ചു. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സിൽ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്.അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അവൾ അദ്ദേഹത്തിനൊപ്പം സുരക്ഷിതയായിരിക്കുമോ എന്ന് ചിന്തിക്കുകയാണ്. നിങ്ങളുടെ മകൾക്ക് സമാനമായ അനുഭവമുണ്ടായാൽ നിങ്ങൾ എന്തുചെയ്യും സിദ്ദിഖ്? ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്ക്കെതിരേ വിരൽ ചൂണ്ടാനാവുന്നത്? നിങ്ങൾ ഇത് അർഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്ക്. ഉളുപ്പുണ്ടോ? ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യൻമാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു’, ഇതായിരുന്നു രേവതി സമ്പത്തിന്റെ കുറിപ്പ്‌.