video

00:00

സ്‌ക്രബർ ഉരഞ്ഞ് തീർന്നിട്ടും പാത്രം വൃത്തിയായില്ലേ? ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ പാത്രത്തിൽ കറയും എണ്ണമയവുമൊക്കെ പറ്റിപ്പിടിച്ചിരിക്കാറുണ്ട്; ഇത് എത്ര ഉരച്ച് കഴുകിയാലും വൃത്തിയാകണമെന്നുമില്ല; എന്നാൽ ഇങ്ങനെ ചെയ്തുനോക്കൂ!

സ്‌ക്രബർ ഉരഞ്ഞ് തീർന്നിട്ടും പാത്രം വൃത്തിയായില്ലേ? ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ പാത്രത്തിൽ കറയും എണ്ണമയവുമൊക്കെ പറ്റിപ്പിടിച്ചിരിക്കാറുണ്ട്; ഇത് എത്ര ഉരച്ച് കഴുകിയാലും വൃത്തിയാകണമെന്നുമില്ല; എന്നാൽ ഇങ്ങനെ ചെയ്തുനോക്കൂ!

Spread the love

പാത്രം കഴുകി വൃത്തിയാക്കുന്നതാണ് അടുക്കളയിൽ ഏറ്റവും വലിയ ടാസ്ക്. കാരണം ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ പാത്രത്തിൽ കറയും എണ്ണമയവുമൊക്കെ പറ്റിപ്പിടിച്ചിരിക്കാറുണ്ട്.

ഇത് എത്ര ഉരച്ച് കഴുകിയാലും വൃത്തിയാകണമെന്നുമില്ല. ചില പൊടിക്കൈകൾ പരീക്ഷിച്ചാലേ ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സാധിക്കുകയുള്ളു. അവ എന്തൊക്കെയെന്ന് അറിഞ്ഞാലോ.

ബേക്കിംഗ് സോഡ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്തും എളുപ്പത്തിൽ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയെ ഇത് ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കും. വെള്ളത്തിൽ ബേക്കിംഗ് സോഡ ചേർത്ത് കുഴമ്പ് രൂപത്തിലാക്കണം. ശേഷം ഇത് കറപിടിച്ച ഭാഗത്ത് തേച്ചുപിടിപ്പിക്കാം. അരമണിക്കൂറോളം അങ്ങനെ തന്നെ വെച്ചതിന് ശേഷം  കഴുകി വൃത്തിയാക്കാവുന്നതാണ്. പാത്രം തിളങ്ങുന്നത് കാണാൻ സാധിക്കും.

ഡിഷ് വാഷ് ഉപയോഗിക്കേണ്ടതിങ്ങനെ 

ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിച്ച് ഇങ്ങനെ  കഴുകിയാൽ പാത്രത്തിലെ ഏത് കറയും പമ്പകടക്കും. അതിന് വേണ്ടി ഇങ്ങനെ ചെയ്താൽ മതി. കറയുള്ള ഭാഗത്ത് ഡിഷ് വാഷ് ലിക്വിഡ് ഒഴിച്ചുകൊടുക്കാം. ലിക്വിഡിനൊപ്പം ചൂടുവെള്ളം കൂടെ ഒഴിച്ചുകൊടുക്കണം. അങ്ങനെ തന്നെ കുറച്ച് നേരം വെച്ചതിനുശേഷം കഴുകിക്കളയാവുന്നതാണ്.

ഉപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം 

ഉപ്പ് ഉപയോഗിച്ചും പാത്രങ്ങൾ കഴുകി വൃത്തിയാക്കാൻ സാധിക്കും. വെള്ളം തിളപ്പിച്ചതിന് ശേഷം കൂടുതൽ അളവിൽ ഉപ്പ്  വെള്ളത്തിലിട്ടുകൊടുക്കണം. ശേഷം കഴുകേണ്ട പാത്രം ഇതിലേക്ക് കുറച്ച് നേരം മുക്കിവയ്ക്കണം. അതുകഴിഞ്ഞ് പാത്രം ഉരച്ച് കഴുകി വൃത്തിയാക്കാവുന്നതാണ്.

ടൊമാറ്റോ സോസ് ഉപയോഗിക്കാം 

എല്ലാ ചേരുവകളെയും പോലെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ടൊമാറ്റോ സോസ്. ഇത് രുചിക്ക് വേണ്ടി മാത്രമല്ല വൃത്തിയാക്കാൻ വേണ്ടിയും ഉപയോഗിക്കാൻ സാധിക്കും. കുറച്ച് സോസ് കറപിടിച്ച ഭാഗത്ത് തേച്ചുപിടിപ്പിക്കണം. ശേഷം കുറച്ച് വെള്ളമെടുത്ത് തിളപ്പിക്കാൻ വയ്ക്കണം. വെള്ളം തിളച്ചതിന് ശേഷം പാത്രം ഉരച്ച് കഴുകാവുന്നതാണ്.