കൊല്ലത്ത് ബാറിലുണ്ടായ സംഘർഷത്തില്‍ സിഐടിയു തൊഴിലാളി കുത്തേറ്റ് മരിച്ചു; പ്രതി അറസ്റ്റില്‍

Spread the love

ചടയമംഗലം: ചടയമംഗലത്ത് ബാറിലുണ്ടായ സംഘർഷത്തില്‍ കുത്തേറ്റ് സിഐടിയു തൊഴിലാളി മരിച്ചു.

കലയം പാട്ടം സുധീഷ്ഭവനില്‍ സുധീഷ് (35) ആണ് മരിച്ചത്.

മറ്റൊരു സിഐടിയു തൊഴിലാളി ഇടുക്കുപാറ സ്വദേശി ഷിനുവിനെ ഗുരുതരമായ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇരുവരെയും കുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം അറിഞ്ഞെത്തിയ പോലീസ്, പ്രതി വെള്ളിമണ്‍ നാന്തിരിക്കല്‍ കാക്കോലിവിള ഹൗസില്‍ ജിബിനെ (44) അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബാറിനു നേരേ സിപിഎം നേതൃത്വത്തില്‍ അക്രമമുണ്ടായി.

വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. സുധീഷ് അവിവാഹിതനാണ്. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോർച്ചറിയില്‍.