ബിജു ജോസഫ് കൊലക്കേസ്: കൊടും ക്രൂരതക്ക് പിന്നില്‍ ബിസിനസിലെ തര്‍ക്കം; കൊലപ്പെടുത്തിയത് ക്രൂരമായി മർദ്ദിച്ച്‌; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Spread the love

തൊടുപുഴ: ബിജു ജോസഫ് കൊലക്കേസ് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

video
play-sharp-fill

കേസില്‍ നാലു പ്രതികളാണുള്ളത്. മുഖ്യപ്രതിയും ബിജുവിന്റെ മുൻ ബിസിനസ് പങ്കാളിയുമായ ജോമോൻ, മുഹമ്മദ് അസ്ലം, വിപിൻ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

മറ്റൊരു പ്രതിയായ ആഷിക് കാപ്പ കേസില്‍ എറണാകുളത്ത് റിമാൻഡിലാണ്.ക്വട്ടേഷൻ സംഘം ബിജുവിനെ ക്രൂരമായി മർദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലപ്പെട്ട ബിജുവിന്റെ പോസ്റ്റുമോർട്ടം നടപടികളും ഇന്നു രാവിലെ ആരംഭിക്കും. ബിജു പ്രതികളുടെ ക്രൂരമായ മർദ്ദനത്തിന് ഇരയായെന്നാണ് ഇൻക്വസ്റ്റ് പരിശോധനയില്‍ വ്യക്തമാകുന്നത്.

ഷൂ ലേസുകൊണ്ട് കൈകള്‍ ബന്ധിച്ചിരുന്നു. മുഖത്തും തലയിലും പരിക്കേറ്റ പാടുകളുണ്ട്. മർദ്ദനത്തെ തുടർന്ന് ബിജു രക്തം ഛർദ്ദിച്ചുവെന്നാണ് വിവരം.

ബിജുവിനെ തട്ടികൊണ്ടു പോകാൻ ഉപയോഗിച്ച ഒംനി വാൻ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിജുവിന്റെ ഇരുചക്ര വാഹനവും പ്രതികള്‍ കടത്തികൊണ്ടു പോയിട്ടുണ്ട്. ഈ തെളിവുകള്‍ക്കായി പൊലീസ് പരിശോധന ആരംഭിച്ചു.