കാറ്റിൽ തെങ്ങ് കടപുഴകി ദേഹത്ത് വീണു ; 53കാരിയ്ക്ക് ദാരുണാന്ത്യം

Spread the love

ആലപ്പുഴ : കാറ്റിൽ തെങ്ങ് കടപുഴകി ദേഹത്ത് വീണു ഗൃഹനാഥ മരിച്ചു. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് ഹയാത്ത് മസ്ജിദിനു സമീപം വൃന്ദ ഭവനിൽ മല്ലിക(53) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് നാലരയോടെ ഉണ്ടായ ശക്തമായ കാറ്റിൽ അടുത്ത പുരയിടത്തിൽ നിന്ന തെങ്ങ് കടപുഴകി മല്ലികയുടെ ദേഹത്ത് വീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭർത്താവ്: ഷാജി. മക്കൾ: മൃദുൽ, വിഷ്ണു, വൃന്ദ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group