കാഥികനും നാടക പ്രവര്‍ത്തകനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു ; അന്ത്യം ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ

Spread the love

തിരുവനന്തപുരം: കാഥികനും നാടക പ്രവര്‍ത്തകനും നടനുമായ അയിലം ഉണ്ണികൃഷ്ണൻ (73 )അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. നാടക പ്രവർത്തകനും തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം മുൻ സെക്രട്ടറിയുമാണ് ഇദ്ദേഹം.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. പൊതുദര്‍ശനവും സംസ്കാര ചടങ്ങും ചൊവ്വാഴ്ച ഉണ്ടാകും.

രക്ത​പു​ഷ്പം​ ​എ​ന്ന് ​ക​ഥ​യാ​ണ് ആദ്യമായി അവതരിപ്പിക്കുന്നത്‌. കേ​ര​ള​ ​സം​സ്ഥാ​ന​ ​പു​ര​സ്കാ​രം,​ ​സാം​ബ​ശി​വ​ൻ​ ​പു​ര​സ്കാ​രം,​ ​കെ​ടാ​മം​ഗ​ലം​ ​പു​ര​സ്കാ​രം,​ ​പ​റ​വൂ​ർ​ ​സു​കു​മാ​ര​ൻ​ ​പു​ര​സ്കാ​രം,​ ​ഇ​ട​ക്കൊ​ച്ചി​ ​പ്ര​ഭാ​ക​ര​ൻ​ ​പു​ര​സ്കാ​രം​ ​എന്നിവ ലഭിച്ചിട്ടുണ്ട്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group