സ്‌കൂട്ടർ മറികടന്നതിനെച്ചൊല്ലി തർക്കം: അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ഹെൽമറ്റിന് അടി; വൈക്കത്ത് അഴിഞ്ഞാടിയ മദ്യപസംഘം പിടിയിലായി

സ്‌കൂട്ടർ മറികടന്നതിനെച്ചൊല്ലി തർക്കം: അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ഹെൽമറ്റിന് അടി; വൈക്കത്ത് അഴിഞ്ഞാടിയ മദ്യപസംഘം പിടിയിലായി

സ്വന്തം ലേഖകൻ
വൈക്കം: സ്‌കൂട്ടറിനെ മറികടന്നതിനെച്ചൊല്ലി ബൈക്ക് യാത്രക്കാരെ ഹെൽമറ്റിന് അടിച്ചു വീഴ്ത്തുകയും, ആക്രമിക്കുകയും ചെയ്ത യുവാക്കളുടെ സംഘം പൊലീസുകാരെയും അടിച്ചു വീഴ്ത്തി. വൈക്കം വലിയകവലയിൽ വച്ച് പൊലീസ് സംഘത്തെ ആക്രമിച്ച പ്രതികൾ പൊലീസ് ജീപ്പിന്റെ റെയിൻ ഗാർഡും തല്ലിത്തകർത്തു. വൈക്കം കോനാത്ത് വീട്ടിൽ ശ്രീകുമാറിന്റെ  മകൻ ഗോകുൽ (22) വൈക്കം വട്ടത്തറ ബാബുവിന്റെ മകൻ അരുൺ ബാബു (23 ) എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വലിയകവല ഭാഗത്തു വച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾ  തങ്ങളുടെ  സ്‌കൂട്ടറിനെ മറികടന്നതിനെ ചൊല്ലി ബൈക്ക് യാത്രക്കാരുടെ ഹെൽമെറ്റ് പിടിച്ചു ഊരി അവരെ അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ഇവിടെ വച്ച് അവിടെയെത്തിയ പോലീസുകാരെയും ആക്രമിക്കുകയായിരലുന്നു. സംഭവം നടക്കുമ്പോൾ ഫ്‌ളയിംഗ് സ്‌ക്വാഡ് ഡ്യൂട്ടിയിലായിരുന്നു സിപിഓമാരായ ബൈജു , സ്റ്റാൻലി എന്നിവർ ആൾക്കൂട്ടം കണ്ട് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കുവാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ അവരെയും അക്രമിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികളെ കീഴടക്കി ജീപ്പിൽ കയറ്റുവാൻ ശ്രമിക്കുന്നതിനിടയിൽ ഗോകുൽ പോലീസ് ജീപ്പിന്റെ റെയിൻ ഗാർഡ് കൈകൊണ്ട് ഇടിച്ചു പൊട്ടിക്കുകയും ചെയ്തു.   ഇവർക്കെതിരെ പൊതുസ്ഥലത്ത് അക്രമഅന്തരീക്ഷം സൃഷ്ടിച്ചതിനും, പൊതുജന സേവകന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട് .