ഇഡലിപൊടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് പലർക്കും അറിയില്ല; എങ്കില്‍ ഇനി വിഷമിക്കേണ്ട, രുചികരമായ ഇഡ്ഡലിപ്പൊടി ഇങ്ങനെ തയ്യാറാകാം?

Spread the love

കോട്ടയം: ഇഡലിപൊടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് പലർക്കും അറിയില്ല, എങ്കില്‍ ഇനി വിഷമിക്കേണ്ട, രുചികരമായ ഇഡ്ഡലിപ്പൊടിയുടെ റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

കടല പരിപ്പ് – കാല്‍ കപ്പ്
ഉഴുന്ന് – അര കപ്പ്
വെളുത്തുള്ളി – 4 അല്ലി
വറ്റല്‍ മുളക് – 8
കുരുമുളക് – 1 ടേബിള്‍സ്പൂണ്‍
കാശ്മീരി മുളക് – 4
എള്ള് – 1 ടീ സ്പൂണ്‍
കായം – 1 ചെറിയ കഷ്ണം
കറിവേപ്പില – 4 തണ്ട്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാൻ ചൂടായതിനു ശേഷം അതിലേക്ക് കു വറ്റല്‍ മുളകും, കാശ്മീരി മുളകും ചേർത്ത് മുക്കാല്‍ ഭാഗം റോസ്റ്റ് ചെയ്തെടുക്കുക. അതിലേക്കു കറിവേപ്പില കൂടി ചേർത്ത് വറുത്തെടുക്കാം . ഇത് ഒരു പാത്രത്തിലേക്ക് മാറ്റിവെയ്ക്കുക. അതേപാനില്‍ കടല പരിപ്പ്, ഉഴുന്ന്, എള്ള്, കുരുമുളക്, വെളുത്തുള്ളി എന്നിവ നന്നായി വറുക്കുക. ഇതും പാത്രത്തിലേക്ക് മാറ്റിവെയ്ക്കുക. ഇതേ പാനില്‍ തന്നെ കായം കൂടി ഡ്രൈ റോസ്റ്റ് ചെയ്യുക. ഇതെല്ലാം നന്നായി തണുത്ത ശേഷം മിക്സിയില്‍ അധികം അരയാതെ തരിതരിയായി പൊടിച്ചെടുക്കുക.