
ഹമ്പിൽ കയറി നിയന്ത്രണം വിട്ട ഓട്ടോ ടാക്‌സി റോഡിൽ മറിഞ്ഞു: ഡ്രൈവർക്ക് സാരമായി പരിക്കേറ്റു; അപകടം കുമ്പനാട്ട്
സ്വന്തം ലേഖകൻ
തിരുവല്ല: നിയന്ത്രണം വിട്ട ഓട്ടോ ടാക്‌സി ഹമ്പിൽ കയറിയ ശേഷം റോഡിൽ മറിഞ്ഞു. വാഹനം ഓടിച്ചിരുന്ന ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ഏഴരയോടെ
കുമ്പനാട് ആറാട്ട് പുഴ റോഡിലായിരുന്നു അപകടം. കുമ്പനാട് ഭാഗത്തു നിന്നും വരികയായിരുന്നു വാഹനം.
വാഹനത്തിനുള്ളിൽ ഡ്രൈവർമാത്രമാണ് ഉണ്ടായിരുന്നത്. കൊടും വളവും ഇറക്കവും ചേരുന്ന ഭാഗത്ത് പാഞ്ഞെത്തിയ വാഹനം ഹമ്പിൽ കയറിയപ്പോൾ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. വാഹനം റോഡിൽ ഒരുവശം ചരിഞ്ഞ് മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് അപകടത്തിൽപ്പെട്ട വാഹനത്തിനുള്ളിൽ നിന്നും ഡ്രൈവറെ വലിച്ച പുറത്തെടുത്തു. കുമ്പനാട് ആറാട്ട് പുഴ റോഡിലായിരുന്നു അപകടം. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0