
കോട്ടയം: ചലചിത്ര പ്രേമികളുടെ ആരവമായ രാജ്യാന്തര ചലചിത്ര മേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള 14 മുതൽ 18 വരെ കോട്ടയം അനശ്വര തിയറ്ററിൽ നടക്കും.
വിപുലമായ സംവിധാനമാണ് പ്രേക്ഷകർക്കായി സംഘാടകർ ഒരുക്കിയിരിക്കുന്നത്. 14ന് വൈകിട്ട് അഞ്ചിന് ചലച്ചിത്രമേള മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഓസ്കാറിൽ അഞ്ച് അവാർഡുകൾ നേടിയ “അനോറ’യാണ് ഉദ്ഘാടന ചിത്രം. 29ാമത് ഐഎഫ്എഫ്കെയിൽ മത്സര, ലോകസിനിമ, ഇന്ത്യൻ, മലയാള സിനിമ വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത 25 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.
“ഫെമിനിച്ചി ഫാത്തിമ’ ആണ് സമാപന ചിത്രം. മാർച്ച് 14ന്രാ വിലെ 9.30ന് അന്ന ആന്റ് ഡാന്റെ (ലാറ്റിനമേരിക്കൻ), 12ന് പൂജസർ, 2.30ന് സംഘർഷ ഘടന (മലയാളം). വൈകീട്ട് 5 മണിക്ക് ഉദ്ഘാടന സമ്മേളനം. ഉദ്ഘാടന ചിത്രം 6മണിക്ക് “അനോറ’, 8.30ന് കിസ് വാഗൺ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർച്ച് 15ന് രാവിലെ 9.30ന് യാഷ ആന്റ് ലിയോണിഡ് ബ്രെഷ്നേവ് (ലോക സിനിമ), 12മണിക്ക് ഡസ്റ്റ്, 2.30ന് കാമദേവൻ നക്ഷത്രം കണ്ടു, വൈകീട്ട് 6 മണിക്ക് വാസ്തുഹാര (ജി അരവിന്ദൻ സ്മൃതി ), 8.30ന് ബാഗ്ജൻ ( അസമീസ് ).
മാർച്ച് 16ന് രാവിലെ 9.30ന് കറസ്പോണ്ടന്റ്, 12മണിക്ക് ഹ്യൂമൺ ആനിമൽ, 2.30ന് വാട്ടുസി സോംബി (മലയാളം), വൈകീട്ട് 6മണിക്ക് ഓളവും തീരവും (മലയാളം). 8.30ന് റിഥം ഓഫ് ദമ്മാം (കന്നട).
മാർച്ച് 17ന് രാവിലെ 9.30ന് ആജൂർ, 12മണിക്ക് ലോംങസ്റ്റ് സമ്മർ (സ്പാനിഷ്),2.30ന് മുഖകണ്ണാടി (മലയാളം), വൈകീട്ട് 6ണിക്ക് ആൾ വി ഇമേജിൻ അസ് ലൈറ്റ്, 8.30ന് സെക്കന്റ് ചാൻസ്.
മാർച്ച് 18ന് രാവിലെ 9.30 ന് സ്വാഹ, 12മണിക്ക് ഷീപ്പ് ബാൺ, 2.30ന് ബോഡി, 6 മണിക്ക് അപ്പുറം (മലയാളം), 8.30ന് ഫെമിനിച്ചി ഫാത്തിമ (മലയാളം). എല്ലാ ദിവസവും 4.45 മുതൽ 5.45 വരെ ഓപ്പൺ ഫോറവും നടക്കും. സംവിധായകൾ, നിരൂപകർ തുടങ്ങിയവർ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കും.