ലഹരി ഭീകരതയ്‌ക്കെതിരെ പാലായില്‍ അടിയന്തിര സമ്മേളനം വിളിച്ച് പാലാ ബിഷപ്: നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാ ളാലം പുത്തന്‍പള്ളി ഹാളിലാണ് സമ്മേളനം

Spread the love

പാലാ: ലഹരി ഭീകരതയ്‌ക്കെതിരെ അടിയന്തിര സമ്മേളനം 09.03.2025 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാ ളാലം പുത്തന്‍പള്ളി ഹാളില്‍ നടക്കും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് അടിയന്തിര പ്രാധാന്യത്തോടെ സമ്മേളനം വിളിച്ചിരിക്കുന്നത്. പാലാ രൂപതാ

കെ.സി.ബി.സി. ടെംപറന്‍സ് കമ്മീഷന്റെ നേതൃത്വത്തിലാണ് യോഗം. ജനപ്രതിനിധികള്‍, പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, ലഹരിവിരുദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നത്.

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും രൂപതാ പ്രസിഡന്റുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എം.പി., ആന്റോ ആന്റണി എം.പി., ഫ്രാന്‍സീസ് ജോര്‍ജ്ജ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.പി., എം.എല്‍.എ.മാരായ മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പി.സി. ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ., വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, രൂപതാ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി

ഫാ. ജോര്‍ജ്ജ് പുല്ലുകാലായില്‍, രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. ജോര്‍ജ്ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിര്‍മ്മല ജിമ്മി, അഡ്വ. ഷോണ്‍ ജോര്‍ജ്ജ്, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, രാജേഷ്

വാളിപ്ലാക്കല്‍, ജോസ് പുത്തന്‍കാലാ, പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, സംവിധായകന്‍ ഭദ്രന്‍ മാട്ടേല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വക്കച്ചന്‍

മറ്റത്തില്‍ എക്‌സ് എം.പി., വ്യാപാരി വ്യവസായി യൂത്ത് വിംഗ് പ്രസിഡന്റ് ജോണ്‍ മൈക്കിള്‍ എന്നിവര്‍ പ്രസംഗിക്കും. ലഹരി ഭീകരതയ്‌ക്കെതിരെ ദ്രുതകര്‍മ്മപരിപാടികള്‍ യോഗം ചര്‍ച്ച ചെയ്ത് നടപ്പിലാക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, പ്രസാദ് കുരുവിള, ആന്റണി മാത്യു, ജോസ് കവിയില്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.