video
play-sharp-fill

വേറിട്ട സത്യം വേഗത്തിലറിയിക്കുന്ന തേർഡ് ഐ ന്യൂസ് ലൈവിന് ഇന്ന് ഒന്നാം പിറന്നാൾ: ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖർ; പത്തു ലക്ഷം വായനക്കാർക്ക് തേർഡ് ഐ ന്യൂസ് ലൈവിന്റെ നന്ദി

വേറിട്ട സത്യം വേഗത്തിലറിയിക്കുന്ന തേർഡ് ഐ ന്യൂസ് ലൈവിന് ഇന്ന് ഒന്നാം പിറന്നാൾ: ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖർ; പത്തു ലക്ഷം വായനക്കാർക്ക് തേർഡ് ഐ ന്യൂസ് ലൈവിന്റെ നന്ദി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: വേറിട്ട സത്യം വേഗത്തിൽ സാധാരണക്കാരുടെ മൊബൈൽ ഫോണുകളിലേയ്ക്ക് എത്താൻ തുടങ്ങിയിട്ട് ഇന്ന് ഒരു വർഷം. കഴിഞ്ഞ വർഷം മെയ് പതിനഞ്ചിനാണ് കോട്ടയം കേന്ദ്രമാക്കി തേർഡ് ഐ ന്യൂസ് ലൈവ് എന്ന പേരിൽ ഓൺലൈൻ മാധ്യമം പ്രവർത്തനം ആരംഭിച്ചത്. സത്യത്തെ എത്രയും വേഗം തുറന്നു കാണിക്കാൻ ഞങ്ങൾ ശ്രമിച്ചതിന് സാധാരണക്കാർ നൽകിയ അംഗീകാരമാണ് പത്തു
ലക്ഷം വായനക്കാർ. ഒരു വർഷം കൊണ്ട് കോട്ടയത്തിന്റെ മണ്ണിൽ വിപ്ലവകരമായ വാർത്താ വിസ്‌ഫോടനങ്ങളാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയത്.
കുന്നത്ത്കളത്തിൽ ജുവലറി ഗ്രൂപ്പിന്റെ ഞെട്ടിക്കുന്ന തകർച്ച ജില്ല ആദ്യം വായിച്ചത് തേർഡ് ഐ ന്യൂസ് ലൈവിന്റെ പേജുകളിലൂടെയായിരുന്നു. തുടർന്ന് കെവിൻ കേസ്, നഗരത്തിലെ നിരവധി കൊലപാതകങ്ങൾ, വാഹനാപകടങ്ങൾ, ജനകീയ പ്രശ്‌നങ്ങൾ അടക്കമുള്ളവ തേർഡ് ഐ ന്യൂസ് ലൈവിലൂടെയാണ് പുറത്ത് വന്നത്. സർക്കാരിനെപ്പറ്റിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരായ പോരാട്ടവും, വൈദ്യുതി വകുപ്പിനെപ്പറ്റിച്ച് കോടികൾ കട്ടുമുടിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ വൈദ്യുതി കുടിശിക സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വാർത്തയും ആദ്യമായി പുറത്ത് വിട്ടത് തേർഡ് ഐ ന്യൂസ് ലൈവിന്റെ പേജുകളിലൂടെയായിരുന്നു.
ഒരു വർഷം പൂർത്തിയായ തേർഡ് ഐ ന്യൂസ് ലൈവിന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖർ ആശംസ അർപ്പിച്ചിട്ടുണ്ട്.

ആശംസകൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി വിജയൻ
മുഖ്യമന്ത്രി

കോട്ടയം ആസ്ഥാനമായി ആരംഭിച്ച ഓൺലൈൻ വാർത്താ ചാനലായ തേർഡ് ഐ ന്യൂസ് ലൈവ് ഒരു വർഷം പൂർത്തിയാക്കുന്നു. എന്നറിഞ്ഞതിൽ സന്തോഷം. വാർഷികാഘോഷങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

 

രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവ്

തേർഡ് ഐ ന്യൂസ് ലൈവ് ഓൺ ലൈൻ വാർത്താ ചാനൽ സംപ്രേക്ഷണം ആരംഭിച്ചിട്ട് ഒരു വർഷം തികയുന്നു എന്നറിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.
ആധുനിക വാർത്താവിനിമയരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടു മുന്നേറുന്ന തേർഡ് ഐ ന്യൂസ് ചാനലിന് ബഹുദൂരം മുന്നോട്ടു കുതിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
വാർഷിക ആഘോഷപരിപാടികൾക്ക് എല്ലാ വിജയങ്ങളും നേരുന്നു.

പി.ശ്രീരാമകൃഷ്ണൻ
നിയമസഭാ സ്പീക്കർ

മാധ്യമ രംഗത്ത് നവീന പ്രവണതകളിൽ ഏറ്റവും ശ്രദ്ധേയമാ് ഓൺലൈൻ ചാനലുകൾ. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന തേർഡ് ഐ ന്യൂസ് ലൈവ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പത്ത്‌ലക്ഷം വായനക്കാരെ നേടിയിരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. ജനങ്ങളുടെ കണ്ണും കാതുമായി ജനപക്ഷ മാധ്യമപ്രവർത്തനത്തിന്റെ ലക്ഷണമൊത്ത മാതൃകയായി മാറാൻ തേർഡ് ഐ ന്യൂസ് ലൈവിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

 

ജോസ് കെ.മാണി
എം.പി

തേർഡ് ഐ ന്യൂസ് ലൈവ് എന്ന ഓൺലൈൻ വാർത്താ ചാനൽ ഒരു വർഷം പൂർത്തിയാക്കുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഒരു വർഷത്തിനിടയിൽ തേർഡ് ഐ ന്യൂസ് ലൈവ് നേടിയത് പത്ത് ലക്ഷം വായനക്കാരെയാണെന്നത് ചെറിയ കാര്യമല്ല. സാമൂഹ്യ മാധ്യമ മേഖലയിൽ സത്യസന്ധവും സുതാര്യവുമായ മാർഗത്തിലൂടെ ജനമനസുകളെ കീഴടക്കിയെന്നതാണ് എ.കെ ശ്രീകുമാർ നേതൃത്വം നൽകുന്ന വാർത്താമാധ്യമത്തിന്റെ പ്രത്യേകത. പ്രതിസന്ധികളിൽ പോലും വിശ്വാസ്യത കൈവിടാതിരുന്നാൽ ഭാവി പ്രതീക്ഷാ നിർഭരമാകും.

ഉമ്മൻചാണ്ടി
മുൻ മുഖ്യമന്ത്രി
എംഎൽഎ

മാധ്യമപ്രവർത്തനത്തിന്റെ പുതിയ മുഖമായ ഓൺലൈൻ മാധ്യമരംഗത്ത് തേർഡ് ഐ ന്യൂസ് ലൈവ് നടത്തുന്നത് മാതൃകാപരമായ പ്രവർത്തനമാണ്. ഈ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ ആശംസകളും.

തിരുവഞ്ചൂർ രാധാകൃഷ്ണൻ
എംഎൽഎ

നവമാധ്യമ പ്രവർത്തനത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് നിഷ്പക്ഷമായി പ്രവർത്തിച്ച് മുന്നേറുന്ന തേർഡ് ഐ ന്യൂസ് ലൈവിന് എല്ലാ വിധ ആശംസകളും.

യു.പ്രതിഭാഹരി
എംഎൽഎ

നവ വാർത്താ മാധ്യമരംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് മാതൃകാപരമായ പ്രവർത്തനം നടത്തി ഏറെ ശ്രദ്ധയാകർഷിക്കുവാൻ തേർഡ് ഐ ന്യൂസ് ലൈവ് ഓൺലൈൻ വാർത്താചാനലിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതിൽ ഏറെ സന്തോഷമുണ്ട്. ഒന്നാം വാർഷികം ആഘോഷിക്കുന്ന തേർഡ്് ഐ ന്യൂസ് ലൈവിന് എല്ലാ വിധ ആശംസകളും നേരുന്നു.

ജോഷി ഫിലിപ്പ്
ഡിസിസി പ്രസിഡന്റ്

വാർത്തകൾ വളച്ചൊടിക്കാതെ സത്യസന്ധമായി ജനങ്ങളിൽ എത്തിക്കുന്ന തേർഡ് ഐ ന്യൂസ് ലൈവിന് സാധിച്ചിട്ടുണ്ട്. തേർഡ് ഐ ന്യൂസ് ലൈവിന്റെ ഒന്നാം വാർഷികത്തിന് എല്ലാവിധ ആശംസകളും.

എ.വി റസൽ
സി.പി.എം
ജില്ലാ സെക്രട്ടറി

കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന തേർഡ് ഐ ന്യൂസ് ലൈവ് എന്ന ഓൺലൈൻ വാർത്താ ചാനൽ പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷമാകുന്നു. വാർത്തകൾ നിഷ്പക്ഷമായി ജനങ്ങളിൽ എത്തിക്കുന്ന ചാനലിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

എൻ.ഹരി
ബിജെപി
ജില്ലാ പ്രസിഡന്റ്

സമകാലീന സമൂഹത്തിൽ ഓൺലൈൻ മാധ്യമങ്ങൾക്ക് വളരെവലിയ സ്വാധീനമാണ് ഉള്ളത്. അതുകൊണ്ടു തന്നെ ഓൺലൈൻ മാധ്യമങ്ങളുടെ കടമ വളരെ വലുതാണ്. നിഷ്പക്ഷ വാർത്തകളുടെ യാഥാർത്ഥ്യം വിളിച്ചോതുന്നതാവണം മാധ്യമ ധർമ്മം. കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തേർഡ് ഐ ന്യൂസ് ലൈവ് ഓൺലൈൻ വാർത്താചാനൽ നിഷ്പക്ഷ മാധ്യമ ധർമ്മം നിർവഹിക്കട്ടെ എന്ന് ആശംസിക്കുന്നു. സത്യസന്ധവും നീതിപൂർവവുമായി വരും കാലങ്ങളിൽ ശക്തമായി മുന്നോട്ട്‌പോകാൻ കഴിയട്ടെ എല്ലാവിധ ആശംസയും പിൻതുണയും.