കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് തുക അനുവദിച്ച് ധന വകുപ്പ്; മൂന്ന് മാസത്തെ വാടക കുടിശ്ശികയായി 2.40 കോടി അനുവദിച്ചു; ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചത്

Spread the love

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് തുക അനുവദിച്ച് ധന വകുപ്പ്. 2.40 കോടി രൂപയാണ് അനുവദിച്ചത്. മൂന്ന് മാസത്തെ വാടക കുടിശ്ശികയാണ് അനുവദിച്ചത്. 2024 ഒക്ടോബർ 20 മുതൽ 2025 ജനുവരി വരെയുള്ള കുടിശ്ശികയാണ് അനുവദിച്ചത്.

video
play-sharp-fill

ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചത്. ഈ മാസം 6 നാണ് തുക അനുവദിച്ചു ധന വകുപ്പിൽ നിന്ന് ഉത്തരവിറങ്ങിയത്.

വാടക കുടിശ്ശിക ആവശ്യപ്പെട്ട് പൊലീസ് മേധാവി ഫെബ്രുവരി 2 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പണം കൊടുക്കാൻ മുഖ്യമന്ത്രി ധനമന്ത്രി കെ എൻ ബാലഗോപാലിന് അടിയന്തര നിർദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുക ഉടൻ ഹെലികോപ്റ്റർ ഉടമകൾ ആയ ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് ലഭിക്കും. 80 ലക്ഷം രൂപയാണ് ഹെലികോപ്റ്ററിന്‍റെ മാസ വാടക.